News

മല്ലപ്പള്ളികല്ലൂപ്പാറ പഞ്ചായത്തിൽ പി. ടി. ഉഷയുടെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച അങ്കണവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ നടന്നു.

കല്ലൂപ്പാറ പഞ്ചായത്തിൽ അങ്കണവാടിക്ക് പി. ടി. ഉഷയുടെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച 21ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടീൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ശ്രീകുമാർ നിർവഹിച്ചു, ഗ്രാമപഞ്ചായത്ത്‌ അംഗം മനു റ്റി. റ്റി. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി ജ്യോതി, മനുഭായ് മോഹൻ, പഞ്ചായത്ത്‌ അംഗങ്ങളായ റെജി ചാക്കോ, സൂസൻ തോംസൺ, ചെറിയാൻ മണ്ണാഞ്ചേരി, ലൈസമ്മ സോമർ, കെ. ബി. രാമചന്ദ്രൻ, ഐ സി ഡി എസ് സൂപ്പർവൈസമാരായ സിന്ധു, റീന, മുൻ പഞ്ചായത്ത്‌ അംഗം അനിൽകുമാർ പിച്ചകപ്പള്ളിൽ, വി സി മാത്യു, പദ്മ പുതുപ്പുലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. 5 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന അങ്കണവാടിക്ക് പുതുപ്പുലത്ത് പരേതനായ പി എൻ സുബ്രമണ്യപണിക്കർ സൗജന്യമായി 3 സെന്റ് സ്ഥലം നൽകിയിരുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page