
രാജ്യത്ത് എസ് സി എസ് ടി വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും പീഡനങ്ങൾ പരിഹാരം ഉണ്ടാകണം :കേരള ദളിത് ഫ്രണ്ട് ( എം )
രാജ്യത്ത് എസ് സി എസ് ടി വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും പീഡനങ്ങൾ പരിഹാരം ഉണ്ടാകണം :കേരള ദളിത് ഫ്രണ്ട് ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. ജയകുമാർ ആവിശ്യപ്പെട്ടു
രാജ്യത്ത് എസ് സി എസ് ടി വിഭാഗങ്ങൾക്ക് നേരെ ദൈനംദിനം ആക്രമണങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരികയാണ്. രാജ്യത്ത് ഓരോ ദിവസവുംദളിത് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു. ദളിത് വിഭാഗങ്ങൾക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉത്തരേന്ത്യയിൽ വർദ്ധിച്ചു വരികയാണ്. ഈ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും പീഡനങ്ങൾക്കും മേൽ അതിക്രമ വിരുദ്ധ പീഡന വിരുദ്ധ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ല.രാജ്യത്ത് പോലീസ് സ്റ്റേഷനുകളിൽ അധികവും ദളിത് വിഭാഗങ്ങളുടെ കേസുകൾ ആണ് ഉള്ളത്. ഇവയിൽ ഒന്നിലും ദളിത് വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നില്ല. സാക്ഷി മൊഴികളിലെയും സാഹചര്യ തെളിവുകളിലെയും വൈരുദ്ധ്യങ്ങൾ മുതലെടുത്ത് മിക്ക കേസുകളുംതേച്ചു മാച്ച് കളയുകയാണ് അധികാരികൾ ചെയ്യുന്നത്.രാജ്യത്ത് പട്ടിക വിഭാഗം ജനങ്ങൾക്ക് ഭരണഘടന പരിരക്ഷകൾ ഉറപ്പുനൽകുന്നുണ്ടെങ്കിലുംയാതൊന്നും കാര്യമായി പാലിക്കപ്പെടുന്നില്ല. പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളിൽ നിയമപരമായ പരിരക്ഷകൾ ഉണ്ടായിട്ടുപോലും സർക്കാരുകളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും മുഖം തിരിച്ചു നിൽക്കുകയാണ് പതിവ്.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നേരെയുള്ള എല്ലാ കേസുകളും,അഡ്രോ സിറ്റി ആക്ട് പ്രകാരമുള്ള കേസുകളും വേഗം തീർപ്പ് കൽപ്പിക്കുന്നതിന് രാജ്യത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് കേരള ദളിത് ഫ്രണ്ട് ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി
എം.സി. ജയകുമാർ ആവശ്യപ്പെട്ടു



