News

നാഗസാക്കി ദിനം വൈ.എം. സി. എ. സമാധാന വിദ്യാർത്ഥിസദസ്സ് സംഘടിപ്പിച്ചു

രണ്ടാം ലോക മഹാ യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ജപ്പാനിലെ നാഗസാക്കിയിലും.
അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കി വൈ എം സി എ പത്തനംതിട്ട സബ് റീജിയൺ വെച്ചൂച്ചിറ സി എം എസ് എൽ പി സ്കൂളിൽ സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു .യുദ്ധത്തിൻ്റെ ഓർമ്മകൾ സ്മരിക്കുന്ന സമാധാന ഗാനങ്ങളും, സഡാക്കോ കൊക്കുകൾ നിർമ്മിച്ചും, സ്‌കിറ്റുകൾ അവതരിപ്പിച്ചും വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ സന്ദേശം അറിയിച്ചു.
വൈ എം സി എ മുൻ ദേശിയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ  അധ്യക്ഷനായി.ക്നാനായ സഭ ബിഷപ്പ് ഡോ കുറിയാക്കോസ് മാർ  ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമാധാന സന്ദേശങ്ങൾ വിദ്യാർത്ഥികളിലൂടെ സമൂഹത്തിൽ എത്തണം. വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യരും സംസ്കാരവും രൂപപ്പെടുകയും സമാധാന ഐക്യ മനോഭാവങ്ങൾ വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കുവാൻ അനുയോജ്യമായ പരിശീലനങ്ങൾ പാഠപദ്ധതിയിൽ ഉണ്ടാകണമെന്നും ബിഷപ്പ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ചെയർമാൻ പ്രൊഫ അലക്സ് തോമസ് സമാധാന സന്ദേശം നൽകി.
ചീഫ് കോ ഓർഡിനേറ്റർ
സാബു പുല്ലാട്  ഐക്യ സന്ദേശം നൽകി. റവ  സോജി വറുഗീസ് ജോൺ,അനുഗ്രഹ സന്ദേശം നൽകി.ടീ എസ് തോമസ്, ബിജുമോൻ കെ സാമുവേൽ,.രാജു ജോൺ , പി ടീ മാത്യൂ, ,  ജോമോൻ തെള്ളിയിൽ, സാബു മാത്യൂ , അലക്സ് വറുഗീസ്, ഷൈനു ചാക്കോ, ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page