
മദ്യപിച്ച് മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിച്ച കേസിൽ മകൻ അറസ്റ്റിൽ
മദ്യപിച്ച് മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിച്ച കേസിൽ മകനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ ഗോപിനാഥ കുറുപ്പിന്റെ മകൻ തച്ചാടിയിൽ വീട്ടിൽ മഹേന്ദ്രൻ( 44) ആണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാൾ മദ്യപിച്ച് വന്ന് നിരന്തരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ട്.കഴിഞ്ഞദിവസവും ഇത്തരത്തിലെത്തിമാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കുകയും മാരകായുധം കൊണ്ട് ശരീരം മുഴുവൻ മുറിവുണ്ടാക്കുകയും ചെയ്തു. നിലവിളിച്ച് വീട്ടിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടശേഷം ഇവർ പന്തളം പോലീസിനെ റിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പന്തളം പോലീസ് മേൽ നടപടികൾ സ്വീകരിക്കുകയും, എസ് എച്ച് ഒ റ്റിഡി പ്രജീഷിന്റെ നേതൃത്വത്തിൽ പ്രതിയെ
ഉടനടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. ഇയാളെ അടൂർ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതിയെ കൊട്ടാരക്കര സബ് ജയിലിൽ അടച്ചു.



