
റാന്നി യിൽ നിന്നും കച്ചവടത്തിനായി എത്തിച്ച 5.2ഗ്രാം എംഡി എം എയുമായി രണ്ട് യുവാക്കൾ റാന്നി പോലീസിന്റെ പിടിയിലായി
റാന്നി യിൽ നിന്നും കച്ചവടത്തിനായി എത്തിച്ച 5.2ഗ്രാം എംഡി എം എയുമായി രണ്ട് യുവാക്കൾ റാന്നി പോലീസിന്റെ പിടിയിലായി. ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങല സ്വദേശി വെട്ടിൽ പടിഞ്ഞാറേതിൽ വീട്ടിൽ ജിത്തു രാജ് (25) , ചെങ്ങന്നൂർ പെരിങ്ങല മോടികിഴക്കേതിൽ വീട്ടിൽ ആദിത്യൻ അഭിലാഷ് ( 21) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നാം പ്രതിയായ ജിത്തു രാജ് പന്തളം പോലീസ് സ്റ്റേഷനിലെ കൊലപാതക ശ്രമ കേസിലും , രണ്ട് കിലോയോളം കഞ്ചാവ് കൈവശം വെച്ചതിന് ചെങ്ങന്നൂർ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലേക്ക് അനധികൃതമായി പണവും , മദ്യവും, കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത മയക്കുമരുന്നുകളും കൊണ്ടുവരുന്നത് തടയുക എന്ന ഉദ്ദേശത്തോടെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS ന്റെ നിർദ്ദേശപ്രകാരം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ കർശനമായ പരിശോധനകൾ ആണ് നടന്നുവരുന്നത്. കച്ചവടത്തിനായി MDMA എത്തിക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർക്കോട്ടിക് സെൽ DySP പ്രകാശ് KS ന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് S I മാരായ ഉണ്ണികൃഷ്ണൻ, അജികുമാർ , ഡാൻസാഫ് അംഗങ്ങളായ മിഥുൻ ജോസ്, ബിനു, സുജിത്കുമാർ, ഷെഫീഖ്, ജിതിൻ, വിമൽ, ശ്രീരാജ് എന്നിവർ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. കച്ചവടത്തിനായി എത്തിച്ച എംഡി എം എ യുമായി ബൈക്കിൽ സഞ്ചരിച്ച് വന്ന ഇവരെ റാന്നി പുതമൺ എന്ന സ്ഥലത്ത് വെച്ച് ജില്ലാ ഡാൻസാഫ് ടീമും റാന്നി ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രജീഷ് ശശി ,
എസ് ഐ ബിജു ബിഎസ്.., എസ് പി ഒ അജാസ് സി പി ഒ മാരായ രാജിത്ത് , ബിബി , പ്രസാദ് എന്നിവരും അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലുടനീളം വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



