News

മാർത്തോമ്മാ സഭാ വികസന സംഘം മല്ലപ്പള്ളി സെന്റർ കർഷക സെമിനാർ മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ നടന്നു

നമ്മുടെയും സമൂഹത്തിന്റെയും ഒരുപോലെയുള്ള ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ആത്മീയത
തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ
യഥാർത്ഥമായ ആത്മീയത അവനവന്റെ ആത്മരക്ഷ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതല്ല എന്നും മറിച്ച് അവനവന്റെയും പൊതുസമൂഹത്തിന്റെയാകമാനമായുള്ള ആത്മീയവും ഭൗതികവുമായ നന്മയ്ക്കായി പ്രവർത്തിക്കുന്നതാണെന്നും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം -കൊച്ചി ഭദ്രാസന അധിപൻ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.ഇത്തരം ആത്മീയ പ്രവർത്തനങ്ങൾ ദൈവാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ലെന്നും കാർഷിക സാമൂഹ്യ സേവന പ്രവർത്തനങ്ങളെയെല്ലാം ആത്മീയതയുടെ ഭാഗമായി കാണുവാൻ വിശ്വാസികൾ തയ്യാറാകണം എന്നും തിരുമേനി ഉദ്ബോധിപ്പിച്ചു
മലങ്കര മാർത്തോമ്മാ സുറിയാനി സഭ വികസന സംഘം മല്ലപ്പള്ളി സെന്റർ പഠന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ.തെള്ളിയൂർ കാർഡ് കാർഷിക വിഞ്ജാനകേന്ദ്രം ഡയറക്ടർ ഡോ സി പി റോബർട്ട് പഠന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ റെൻസി ഏബ്രഹാം ക്ളാസ് നയിച്ചു.കാർഷിക രംഗത്തെ സംഭാവനകൾക്ക് ലിംക ബുക്ക് ഓഫ് റിക്കാർഡും മാർത്തോമ്മാ സഭയുടെ മികച്ച കർഷകനുള്ള അവാർഡും അടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അനി തോമസിനെ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പൊന്നാട അണിയിച്ച് ആദരിച്ചു
കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ മാത്യു ജോൺ, ഭദ്രാസന വികസന സംഘം വൈസ് പ്രസിഡന്റ് റവ സജീവ് തോമസ്,റവ സുനിൽ ജോർജ് മാത്യൂ,റവ വർഗീസ് മത്തായി,രാജു ഏബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ,ജോബി എം വർഗീസ്,റോണി എം സ്കറിയ, കുരുവിള മാത്യൂസ്,ജോസി കുര്യൻ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തോടനുബന്ധിച്ച് പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page