News

രണ്ടര കിലോ കഞ്ചാവ് കടത്തിയതിന് നേരത്തെ കേസുള്ള പ്രതിയെ കഞ്ചാവുമായി പിടികൂടി

നേരത്തെ കഞ്ചാവ് വില്പനക്കായി കൈവശം സൂക്ഷിച്ചതിന് കേസുള്ള പ്രതിയെ 5 ഗ്രാം കഞ്ചാവുമായി കൂടൽ പോലീസ് പിടികൂടി. കൂടൽ കരിങ്കുടുക്ക അരുൺ നിവാസിൽ അനിൽകുമാർ( 32 )ആണ് അറസ്റ്റിലായത്. പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തിയപ്പോൾ നിക്കറിന്‍റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് സിപിഓ അജി കർമ്മ, സി പി ഓ മാരായ ഹരിദാസ്, പ്രവീൺ എന്നിവരാണ് ഉണ്ടായിരുന്നത്. പുനലൂർ പോലീസ് രണ്ടര കിലോ കഞ്ചാവു പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയാണ് ഇയാൾ.കഴിഞ്ഞയിടെ ഇയാളുടെ വീട്ടിൽ നിന്നും കൂടൽ പോലീസ് ചെറിയ അളവിൽ കഞ്ചാവു കണ്ടെത്തിയതിനു കേസ് എടുത്തിരുന്നു.
അന്ന് ഓടിപ്പോയ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നിരന്തരം നടത്തി അന്വേഷണത്തിൽ ഞാറാഴ്ച വീട്ടിൽ നിന്നും ഇയാളെ പിടികൂടി. കൈവശം അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനാൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കൂടൽ പോലീസ് പ്രതിയെ പുനലൂർ പോലീസിന് കൈമാറി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page