
പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലായി നടന്ന പോലീസ് കായികമേള സമാപിച്ചു
ജില്ലയുടെ വിവിധ ഇടങ്ങളിലായി നടന്ന ഇക്കൊല്ലത്തെ പോലീസ് കായികമേളയുടെ സമാപനമത്സരങ്ങൾ കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. ഇതുമായി ബന്ധപ്പെട്ട് രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാബീഗം സല്യൂട്ട് സ്വീകരിച്ചു. സമാപന ദിവസത്തെ മത്സരങ്ങൾ ഡി ഐ ജി ഉത്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ മുഖ്യാതിഥിയായി. മാർച്ച് പാസ്റ്റ് എ ആർ ക്യാമ്പ് അസ്സിസ്റ്റന്റ് കമണ്ടാന്റ് ആർ ചന്ദ്രശേഖരൻ നയിച്ചു. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ അണിനിരന്ന പ്ലറ്റൂൺ ആദ്യവും, പിന്നാലെ ഡി എച്ച് ക്യൂ, സബ് ഡിവിഷനുകൾ, ടെലി കമ്മ്യൂണിക്കേഷൻ തുടങ്ങിയ പ്ലറ്റൂണുകൾ തുടർന്നും മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.
അഡിഷണൽ എസ് പി ആർ ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാർ, നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ എസ് അഷാദ്, ആർ ജയരാജ്, ടി രാജപ്പൻ, ജി സന്തോഷ്‌കുമാർ, ഇരുപോലീസ്സംഘടനകളുടെയും ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈകിട്ടോടെ മത്സരങ്ങൾ സമാപിച്ചു, വിജയികൾക്ക് സമ്മാനദാനവും നടന്നു.



