News

അടൂരിൽ 17 കാരിക്ക് തുടർപീഡനം : കൗമാരക്കാരൻ പിടിയിൽ

പത്തനംതിട്ട അടൂരിൽ 17 കാരി തുടർപീഡനങ്ങൾക്ക് ഇരയായ കേസിൽ കൗമാരക്കാരൻ പിടിയിലായി. 16 കാരനാണ് കസ്റ്റഡിയിലായത്. പെൺകുട്ടിയുടെ മൊഴിപ്രകാരം 9 കേസുകൾ രജിസ്റ്റർ ചെയ്ത അടൂർ പോലീസ്, ഒരു കേസ് നൂറനാട് പോലീസിന് കൈമാറിയിരുന്നു. അടൂർ സ്റ്റേഷനിലെ 8 കേസുകളിലായി ആകെയുള്ള 8 പ്രതികളിൽ ഇതോടെ 7 പേരും പിടിയിലായി. അറസ്റ്റിലാവാനുള്ള ഒരാൾ വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികൾ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.തുടർന്ന് കഴിഞ്ഞമാസം 23 ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്, ഇതാണ് നൂറനാട് പോലീസിന് കൈമാറിയത്, ഇതിലെ പ്രതി ബദർ സമൻ (62) അറസ്റ്റിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും കേസുകളിൽ പ്രതികളായി.
സാജൻ (24) ആദർശ് (25) എന്നീ പ്രതികളാണ് ആദ്യം അടൂർ പോലീസിന്റെ പിടിയിലായത്. തുടർന്നുള്ള ദിവസങ്ങളിലായി സച്ചിൻ കുറുപ്പ് (25), കൃഷ്ണാനന്ദ് (21), അഭിനവ് റാം (20), അഭിരാജ് (19)എന്നിവർ അറസ്റ്റിലായി, ഇന്ന് പ്രായപൂർത്തിയാകാത്തയാളും. അടൂർ പോലീസ് തുടർനടപടികൾ കൈകൊണ്ടു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ധൃതഗതിയിൽ നടക്കുന്ന അന്വേഷണത്തിൽ ഒരാളൊഴികെ എല്ലാ പ്രതികളെയും പോലീസ് അതിവേഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page