
News
പെൻഷകാരുടെ ബ്ലോക്ക് തല മാർച്ചും ധർണ്ണയും 12 ന് റാന്നി ട്രഷറി പടിയിൽ
സ്റ്റേറ്റ് സർവിസ് പെൻഷൻകാർക്കു നൽകുവാനുള്ള ക്ഷാമാശ്വാസ ഗഡുകൾ അനുവദിക്കുക, മുമ്പ് അനുവദിച്ചതിന്റെ കുടിശിഖ നൽകുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂണിയൻ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 2025 ആഗസ്റ്റ് 12 നു റാന്നി സബ് ട്രെഷറിയിലേക്ക് മാർച്ചും ധർണ്ണയും നടത്തുകയാണ്.
രാവിലെ 10 മണിക്ക് റാന്നി പോലിസ് സ്റ്റേഷൻ പടിക്കൽ നിന്നും പെൻഷൻകാരുടെ പ്രകടനം ആരംഭിക്കും.
തുടർന്ന് ട്രെഷറിക്ക് മുന്നിൽ നടത്തുന്ന ധർണ്ണ റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , കെ ആർ പ്രകാശ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡണ്ട് എൻ ബാല കൃഷ്ണ പിള്ള അധ്യക്ഷത വഹിക്കും.സംഘടന നേതാക്കൾ അഭിവാദ്യം ചെയ്യുന്നതുമാണ്


