
113 മത് ചെറുകോൽ പുഴ ഹിന്ദുമതപരിഷത്തിലേക്ക് സദാനന്ദപുരം അവധൂത ആശ്രമത്തിൽ നിന്നും ഹിന്ദു ഏകതാ പദയാത്ര ആരംഭിച്ചു
ലോകം മുഴുവൻ സനാധനധർമ്മ ആദ്യാത്മിക ജീവിത ശൈലിയിലേക്ക് മാറുന്ന കാഴ്ചയാണ് കുംഭമേള ഉൾപ്പടെയുള്ള ഹിന്ദു സംഗമങ്ങളിൽ കാണാൻ സാധിക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ കാര്യവാഹക് എം രാധ കൃഷ്ണൻ. കൊട്ടാരക്കര സദാനന്ദപുരം അവധൂത ആശ്രമത്തിൽ നിന്നും ചെറുകോൽ പ്പുഴ ഹിന്ദുമത പരിഷത്തിലേക്ക് ആരംഭിച്ച പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.113 വർഷം മുന്നേ ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട് സദാനന്ദപുരം അവധൂത ആശ്രമസ്ഥാപകനായ സദാനന്ദ സ്വാമികളാണ് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ആരംഭിക്കുന്നതും ആദ്യ ഉദ്ഘാടന പ്രസംഗത്തിൽ ഹിന്ദുസമുദായം പരിഷ്കരണം സംബന്ധിച്ചുള്ള പ്രഭാഷണങ്ങളായിരുന്നു സ്വാമി പറഞ്ഞതും. സദാനന്ദ സ്വാമികളുടെ എഴുത്തുകളിൽ സമുദായത്തിന്റെ ശാസ്ത്രീയ പരിഷ്ക്കരണമാണ് പ്രതി പാദിച്ചിരുന്നതും ആ ജീവിത രീതിയായിരുന്നു സദാനന്ദപുരം അവധൂത ആശ്രമത്തിൽ ഉണ്ടായിരുന്നതെന്നും ആശ്രമം സന്ദർശിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും. ലോകത്ത് മുഴുവൻ സംഭവിച്ചു കൊണ്ടിരിക്കുന്ന ആദ്യാത്മിക ഉണർവ് കേരളത്തിലെ ഹിന്ദു സമൂഹത്തിലും സംഭവിക്കുന്നു എന്നതിന് തെളിവാണ് ആശ്രമ മഠധിപതിയുടെ നേതൃത്വത്തിൽ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിലേക്കു ഏകതാ പദയാത്ര നടത്തുന്നത്. ഏതെങ്കിലും ചൈതന്യം നില നിൽക്കുന്നു എങ്കിൽ അത് ഉയർത്തെഴുന്നേറ്റ് ലോകം മുഴുവൻ പരക്കുമെന്ന് ഈ ഏകതാ തീർത്ഥ യാത്ര സൂചിപ്പിക്കുന്നതെന്ന് എം രാധാകൃഷ്ണൻ പറഞ്ഞു. 113 മത് ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിലേക്കുള്ള ഏകതാ പദയാത്ര ഉദ്ഘടനസഭ സദാനന്ദ സ്വാമികളുടെ സമാധിയിൽ കെ പി എം എസ് സംസ്ഥാന ട്രഷറർ ജി സുരേന്ദ്രൻ ആദ്യക്ഷനായ ചടങ്ങിൽ രാഷ്രീയസ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ കാര്യവാഹക് ഉദ്ഘടാനം ചെയ്തു. അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, രാഷ്രീയസ്വയംസേവക സംഘം ജില്ലാ സഹ കാര്യവാഹക് പ്രദീപ്, ആശ്രമം പി ആർ ഒ കെ ആർ രാധാകൃഷ്ണൻ, അഡ്വ വയയ്ക്കൽ സോമൻ, മാതൃ സമിതി പ്രസിഡന്റ് ശാന്തമ്മ, പുത്തൂർ തുളസി, ബിജെപി മണ്ഡലം പ്രസിഡന്റ് മാരായ അനീഷ് കിഴക്കേക്കര, ഗിരീഷ് അമ്പാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഏകതാപദ യാത്രക്കായി ഒരുക്കിയ സദാനന്ദ സ്വാമികളുടെ പ്രതിമയോട് കൂടിയ രഥത്തിൽ അവധൂത ആശ്രമം മഡാധി പതി ചിതാനന്ദ സ്വാമികൾ ദീപ പ്രോജ്വലനം നടത്തിയതോടു കൂടി പദ യാത്ര ആരംഭിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രം, പള്ളിക്കൽ ദേവി ക്ഷേത്രം, മൈലം ദേവി ക്ഷേത്രം, താമരകൂടി മഹാദേവർ ക്ഷേത്രം, പട്ടാഴി ദേവി ക്ഷേത്രം തുടങ്ങിയ പുണ്യ സ്ഥാനങ്ങളിൽ സ്വീകരണം ഏറ്റ് വാങ്ങി എനാത്ത് മഹാദേവർ ക്ഷേത്രം വഴി പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു. ഫെബ്രുവരി 2 ന് ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ എത്തിചേരും



