
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ ക്ഷണിച്ചു / കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്
കല്ലൂപ്പാറഗ്രാമപഞ്ചായത്തിതീറ്റപ്പുല്‍കൃഷി,കോഴിക്കൂട്-ആട്ടിന്‍കൂട്-കാലിത്തൊഴുത്ത്-സോക്പിറ്റ്-കമ്പോസ്റ്റ്പിറ്റ്-മഴക്കുഴി നിര്‍മ്മാണം, കിണര്‍റീചാര്‍ജിങ്, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9497253870, 0469 2677237.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഒരു ഒഴിവ്. പ്രായം 18 നും 45 നും ഇടയില്‍. നിയമനകാലാവധി 2025 മാര്‍ച്ച് 31 വരെ. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത : എം.എസ് ഡബ്ല്യൂ/ തത്തുല്യയോഗ്യതയായ വുമണ്‍ സ്റ്റഡീസ് സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 29 ന് മുമ്പ് കല്ലൂപ്പാറ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.



