
മല്ലപ്പള്ളി ഉപജില്ല കലോത്സവത്തിന് ചെങ്ങരൂർ സെന്റ് തെരേസാസ് ബി. സി ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു
നവംബർ 2 മുതൽ,6വരെ ചെങ്ങരൂർ സെന്റ് തെരേസാസ് ബി സി . ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന
മല്ലപ്പള്ളി ഉപജില്ലാ കലോത്സവം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ഗീത ശ്രീകുമാർ ഉത്ഘാടനം ചെയ്തു.മല്ലപ്പള്ളി എ. ഇ.ഒ..ജേക്കബ്ബ് സത്യൻ സ്വാഗതം പറഞ്ഞു . കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു,മനുഭായി മോഹൻ (ചെയർ പേഴ്സൺ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ). ബെൻസി അലക്സ്( ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്),.രതീഷ് പീറ്റർ (വാർഡ് മെമ്പർ, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ),ലൈസമ്മ സോമർ (വാർഡ് മെമ്പർ, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ), ജോയി സാം.കെ. വർഗ്ഗീസ് (പി.ടി.എ.പ്രസിഡന്റ്, സിസ്റ്റർ ലിമ റോസ് (എച്ച്.എം. സെന്റ് തെരേസാസ് ബി.സി. ഹയർ സെക്കണ്ടറിസ്കൂൾ ചെങ്ങരൂർ ),ബിനു ജേക്കബ് ഇട്ടി, വർഗീസ് ജോസഫ്, കെ.കെ. രാജൻ, ഹാഷിം. ടി.എച്ച്,കുര്യൻ ഉമ്മൻ, ജാസ്മിൻ. വി.(ബി.പി.സി. ബി.ആർ.സി. മല്ലപ്പള്ളി )എന്നിവർ പ്രസംഗിച്ചു.



