
11 ലക്ഷം വിലവരുന്ന 4 തേക്കുമരങ്ങളും പറമ്പിലെ റബ്ബർ മരങ്ങളും മോഷ്ടിച്ചുകടത്തിയ പ്രതി പിടിയിൽ
അനുവാദമില്ലാതെ പറമ്പിൽ കയറി 4 തേക്കുമരങ്ങളും 150 ഓളം റബ്ബർ മരങ്ങളിൽ ഭൂരിഭാഗം മരങ്ങളും വെട്ടിക്കൊണ്ടു പോയതിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പെട്ടി പോലീസ് പ്രതിയെ ഉടനടി പിടികൂടി. കോട്ടാങ്ങൽ ചുങ്കപ്പാറ മണ്ണിൽ പുത്തൻ വീട്ടിൽ റോബിൻ പി കോശി ( 43) യാണ് അറസ്റ്റിലായത്. കോട്ടയം കഞ്ഞിക്കുഴി, പനയ്ക്കൽ വീട്ടിൽ ജിബി ജോണിന്റെ സഹോദരിയുടെ ഭർത്താവായ എബി ജോസഫിൻ്റെ കോട്ടാങ്ങൽ ഉള്ള വസ്തുവിൽ നിന്നാണ് പ്രതി മരങ്ങൾ മുറിച്ചുകടത്തിയത്. എബിയും കുടുംബവും കാനഡയിൽ ആണ്. വസ്തുവിൻ്റെ കാര്യങ്ങൾ നോക്കുന്നതിന് ബന്ധുവായ ജിബി ജോണിന് പവ്വർ ഓഫ് അറ്റോണി കൊടുത്തിട്ടുണ്ട്.കഴിഞ്ഞവർഷം ഡിസംബർ 20 നും 2025 ജനുവരി രണ്ടിനുമിടയിലാണ് പ്രതി തടികൾ മുറിച്ചു കടത്തിയത്. പരാതിപ്രകാരം മോഷണത്തിന് ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പെരുമ്പെട്ടി പോലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ചുങ്കപ്പാറയിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി



