News

ക്നാനായ കോൺഗ്രസ് യൂണിറ്റ് പ്രവർത്തനോദ്ഘാടനം ക്നാനായ സമുദായ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത നിർവഹിച്ചു

നമ്മളിലെ ഞാനെന്ന ഭാവം വെടിഞ്ഞ് ക്രിസ്തു കാണിച്ചുതന്ന സ്നേഹത്തിന്റെ പാത പിന്തുടരുന്ന അവരായി എല്ലാവരും മാറണമെന്ന് ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സെവേറിയോസ് പറഞ്ഞു. ക്നാനായ കോൺഗ്രസ്‌ റാന്നി ഐത്തല പള്ളി യൂണിറ്റ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു തിരുമേനി. വികാരി റവ.ഫാ. കുറിയാക്കോസ് മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.
റവ.ഫാ. അനൂപ് സ്റ്റീഫൻ, റവ.ഫാ. കൊച്ചുമോൻ തോമസ്, റവ.ഫാ. ബിബി കിഴക്കേമുറിയിൽ, സ്മിജു ജേക്കബ് മറ്റക്കാട്ട്, സെക്രട്ടറി ലെനി ഐക്കാട്ട്മാളിയേക്കൽ, ഇടവക ട്രെസ്റ്റി മോഹൻ ഒറ്റതൈക്കൽ, ഇടവക സെക്രട്ടറി തോമസ്കുട്ടി മറ്റക്കാട്ട്, സോബൻ കോയിപുറത്ത്, മോനായി ചെരിക്കലേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page