News

ബിജെപി പെരുനാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുനാട്പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

  • പെരുനാട് മേലേതിൽ ബാബു സ്വയം ജീവനൊടുക്കിയത്. മരണകാരണത്തിന് ഇടയാക്കിയവരുടെ പേരുകൾ വ്യക്തമായി വെളിപ്പെടുത്തിയിട്ടും ഫോറൻസിക് റിപ്പോർട്ടുകൾ അനുകൂലമായിരുന്നിട്ടും നാളിതുവരെ പോലീസ് പ്രതികൾക്കെതിരെ കൃത്യമായി കേസ് ചാർജ് ചെയ്യാതിരിക്കുകയും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ബിജെപി പെരുനാട് ഏരിയയുടെ നേതൃത്വത്തിൽ ബുധൻ രാവിലെ 10ന് മഠത്തും മൂഴി വലിയപാലം ജംഗ്ഷനിൽ അനുസ്മരണം നടത്തി.തുടർന്ന് പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് വാ മൂടി മൗന ജാഥയും പോലീസ് സ്റ്റേഷൻ ഉപരോധവും നടത്തി. മരണപ്പെട്ട ബാബുവിന്റെ സഹധർമ്മണി കുസുമ കുമാരി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പോലീസ് സ്റ്റേഷൻ ഉപരോധം ബിജെപി പെരുനാട് ഏരിയ വൈസ് പ്രസിഡണ്ട് ശ്രീജന നെടുമണിന്റെ അധ്യക്ഷതയിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ്‌ സന്തോഷ് കുമാർ മുഖ്യപ്രഭാഷണവും,ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, പെരുനാട് ഏരിയ ജനറൽ സെക്രട്ടറി സാനു മാമ്പാറ, മണ്ഡലം വൈസ് പ്രസിഡന്റ് വസന്ത സുരേഷ്,കർഷക മോർച്ച മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി സിജു മാടമൺ,വൈസ് പ്രസിഡന്റ്‌ രഘു തോട്ടുങ്കൽ,മണ്ഡലം കമ്മറ്റി അംഗം രാജൻ മാടമൺ , സിന്ധുലേഖ, ഷിബു മാമ്പാറ, രാജൻ കണ്ണനുമൺ,കലേഷ് മാടമൺ, ഹരി പതാലിൽ ,സുരേഷ് മന്നപ്പുഴ,ഓമനക്കുട്ടൻ മന്നപ്പുഴ, ഓമനക്കുട്ടൻ പെരുനാട്, ഷൈലജ എന്നിവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page