News

ഓണസദ്യ വീട്ടുപടിക്കൽ എത്തിക്കും കുടുംബശ്രീ

ഓണത്തിന് വേണ്ടതെല്ലാം മലയാളിയുടെ വീട്ടിലെത്തിക്കാനുള്ള തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീ മിഷന്റെ ഓൺലൈൻ ആപ്പാ യ പോക്കറ്റ്മാർട്ടിലൂടെ ചിപ്സ്, ശ ർക്കരവരട്ടി,പായസം-മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾപ്പൊടി എന്നിവ ലഭിക്കും. എന്നാൽ അതുമാത്രമല്ല ഇത്തവണ26 കൂട്ടം വിഭവങ്ങളുമായുള്ള ഓണസദ്യയും വീട്ടുപടിക്കൽ എത്തിക്കും  കുടുംബശ്രീ . ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 8 ബ്ലോക്കുകൾ കേന്ദ്രീകരിച്ച്  രണ്ട് കോൾ സെൻററുകൾ പ്രവർത്തിക്കും. ഈ കോൾസെൻററുകൾ മുഖേനയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. മൈക്രോ എന്റർപ്രൈസ് കൺസൾട്ടൻസ് (എം ഇ സി) മേൽനോട്ടം വഹിക്കും.
പഴം, ഉപ്പേരി, ശർക്കരവരട്ടി. ഇഞ്ചിക്കറി നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ, പച്ചടി കിച്ചടി, തോരൻ, അവിയൽ, പപ്പടം മുളകുകറി, ഉള്ളിത്തീയൽ, എരിശ്ശേരി പരിപ്പ്, സാമ്പാർ, കാളൻ, സംഭാരം അടപ്രഥമൻ, പാലട പായസം ചോറ്, വാഴയില എന്നിവ ഉൾപ്പെടുന്ന സദ്യക്ക് 280 രൂപയാണ്.
20 മുതൽ ഗുണഭോക്താക്കളുടെ ഓർഡർ സ്വീകരിച്ചു തുടങ്ങും. ഓർഡറുകൾ നൽകേണ്ടതിന് മൂന്നുദിവസം മുൻപ് ബുക്ക് ചെയ്യണം.

ഓർഡർ ചെയ്യാൻ വിളിക്കൂ

9562247585 ,6282591751

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page