
News
മോതിരവയൽ പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
ശ്രീനാരായണ ധർമ്മസംഘം ഗുരുധർമ്മ പ്രചരണ സഭ റാന്നി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടന്നു. മോതിരവയൽ പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, വാർഡ് മെമ്പറുമായ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു, ഗുരുധർമ്മ പ്രചാരണ സഭ മണ്ഡലം പ്രസിഡന്റ് പി എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു, എക്സൈസ് പ്രിവന്റീവ് ഓഫീസർ വി കെ സന്തോഷ് ക്ലാസ് എടുത്തു, മനോജ് അത്തിക്കയം, അനിൽകുമാർ പുറത്തൂട്ട്,, വിമൽ ശ്രീധർ, ഉഷ ഷാജി, മനു രാജ എന്നിവർ ആശംസകൾ അറിയിച്ചു



