
നരഹത്യയ്ക്ക് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് ദളിത് ഐക്യ വേദി യുടെ ആഭിമുഖ്യത്തിൽ റാന്നിയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി
ദളിത് ഐക്യ വേദി യുടെ ആഭിമുഖ്യത്തിൽ റാന്നിയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജിൽനേരിട്ട ജാതി അതിക്ഷേപത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട നിതിൻ രാജിന് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടും കുറ്റക്കാർക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് ദളിത് ഐക്യ വേദി യുടെ ആഭിമുഖ്യത്തിൽ റാന്നിയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മാർച്ച് സി എസ് ഡി എസ് സംസ്ഥാന സെക്രട്ടറി എം സി ചന്ദ്രബോസ് ഉത്ഘാടനം ചെയ്തു. രാജു തേക്കടയിൽ അധ്യക്ഷൻ ആയി. ക്യാപ്റ്റൻ ടിനോ തോമസ്,സി ഡി സി ജില്ല ചെയർമാൻ രാജൻ എബ്രഹാം, പഞ്ചായത്ത് അംഗം ജിജോ ജോർജ്, പ്രശാന്ത് ബി മോളിക്കൽ, കുഞ്ഞുമോൻ വാകത്താനം, ബാബു നെല്ലിമല, രഞ്ജി പതാലിൽ,കൊച്ചു ബേബി, ജോൺ സാമൂവൽ, അമ്പിളി രാജേന്ദ്രൻ,തുടങ്ങിയവർ പ്രസംഗിച്ചു.



