
News
പുതിയ നിയമങ്ങൾ സംബന്ധിച്ച്സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണറാലി നടത്തി
പത്തനംതിട്ട : രാജ്യത്ത് നിലവിൽ വന്ന പുതിയ നിയമങ്ങൾ സംബന്ധിച്ച് ബോധവൽക്കരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡെറ്റ്സിന്റെ നേതൃത്വത്തിൽ റാലി നടന്നു.സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തുടങ്ങിയ റാലി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
പബ്ലിക് പ്രോസിക്യൂട്ടർ ഡി ഹരികൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി വി അജിത്ത് മുഖ്യാഥിതിയായി. പത്തനംതിട്ട ഡി വൈ എസ് പി ബി വിനോദ്, പത്തനംതിട്ട എസ് എച്ച് ഓ ആർ രഗീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂൾ,തൈക്കാവ് ജി വി എച്ച് എസ് എസ്, മൈലപ്ര എസ് എച്ച് എച്ച് എസ് എസ് എന്നിവടങ്ങളിലെ എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തു



