
News
കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി ജനകീയ പ്രതിക്ഷേധ സദസ്സ്’ സംഘടിപ്പിച്ചു
മൂന്നാം മുറയിൽ മൂന്നാം ഗവൺമെൻ്റ് സൃഷ്ടിക്കാമെന്നത് ഇടതുപക്ഷത്തിൻ്റെ മിഥ്യാധാരണ മാത്രമാണെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല. കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ഇടിമുറിയാക്കിയത് മാത്രമാണ് പിണറായി സർക്കാരിൻ്റെ കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണ നേട്ടം. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വകുപ്പ് ചുമതല ഒഴിയണം. സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ ചിറകിലൊതുക്കിയ സർക്കാർ സസ്പെൻഷനിലൂടെ അവരെ സംരക്ഷിക്കാൻ ആണ് ശ്രമിക്കുന്നത്. സുജിത്തിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിട്ട ശേഷമേ കോൺഗ്രസ് സമരത്തിൽ നിന്ന് പിൻമാറുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് മൃഗീയ പോലിസ് മർദ്ദനത്തിന് ഇരയായ യുത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നീതി ലേഭ്യമാക്കൂ.. പോലീസ് ക്രിമിലുകളെ ജയിലിലടക്കൂ… എന്ന മുദ്രാവാക്യമുയർത്തി കീഴ്വായ്പ്പൂര് പോലീസ് സ്റ്റേഷന് മുൻപിൽ നടക്കുന്ന
`ജനകീയ പ്രതിക്ഷേധ സദസ്സ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, സുരേഷ് ബാബു പാലാഴി, കീഴ്വായ്പ്പൂര് ശിവരാജൻ, അഖിൽ ഓമനക്കുട്ടൻ, റെജി പണിക്കമുറി, അനിൽ തോമസ്, സുനിൽ നിരവുപുലം, സാം പട്ടേരി, എം കെ സുബാഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കൽ, തോമസ് തമ്പി, കെ ജി സാബു, ഡോ. ബിജു റ്റി ജോർജ്, വിനീത് കുമാർ, റെജി ചാക്കോ, റ്റി ജി രഘുനാഥപിള്ള, റെജി തേക്കുങ്കൽ, കെ പി ശെൽവകുമാർ, അജിമോൻ കയ്യാലാത്ത്, റെജി പമ്പഴ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, അനിൽ എബ്രഹാം ചെറിയാൻ, സജി തേവരോട്ട്, സി പി മാത്യു, അശോക് കുമാർ, രാമചന്ദ്രൻ കാലായിൽ, ദേവദാസ് മണ്ണൂരാൻ, മോഹനൻ കോടമല, പി കെ ശിവൻകുട്ടി, അലിക്കുഞ്ഞ് റാവുത്തർ, കെ പി ഫിലിപ്പ്, ബെൻസി അലക്സ്, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, സജി തോട്ടത്തിമലയിൽ, ബാബു കുറുമ്പേശ്വരം, അനീഷ് കെ മാത്യു, റ്റി റ്റി ജോർജ് കുട്ടി, മാത്യു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു



