
സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരം റാന്നിയിൽ പൂര്‍ണ്ണം
അധ്യാപക സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരം റാന്നി താലൂക്കില്‍ തൊണ്ണൂറ് ശതമാനംപൂര്‍ണ്ണമായി.
താലൂക്ക്, വില്ലേജ് ഓഫീസുകളിലായി ഹാജർ 10 ശതമാനം ആയിരുന്നു.85 ശതമാനത്തോളം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. ചേത്തയ്ക്കൽ, അത്തിക്കയം, വടശ്ശേരിക്കര, റാന്നി, അങ്ങാടി, പഴവങ്ങാടി എന്നീ വില്ലേജുകള്‍ അടഞ്ഞു കിടന്നു.താലൂക്കിലെ കൃഷി ഓഫീസുകളും മിക്കതും അടഞ്ഞു കിടന്നു.കരാര്‍ ജീവനക്കാര്‍ ചില കൃഷി ഓഫീസുകളിലെത്തിയിരുന്നെങ്കിലും പ്രവര്‍ത്തനം നടന്നില്ല.
മൃഗസംരക്ഷണ വകുപ്പിലെ പ്രധാന ഓഫീസുകൾ എല്ലാം തന്നെ അടഞ്ഞ കിടക്കുകയായിരുന്നു.സമരത്തിന്‍റെ ഭാഗമായി റാന്നിയിൽ നടന്ന പ്രകടനത്തിന് അധ്യാപക സർവീസ് സംഘടന സമരസമിതി നേതാക്കളായ എ ഷാജഹാൻ,ഡോ. സതീഷ് കുമാർ ,കെ.എ തൻസീർ,എസ്.ജി അമ്പിളി,കെ ശിവദാസ് ,മധു മുരളീകൃഷ്ണൻ,ഡോ. സുനിൽ എന്നിവരുടെ നേതൃത്വം നല്‍കി.



