
പത്തനംതിട്ട ജില്ല/സർക്കാർ അറിയിപ്പുകൾ/വാർത്തകൾ/കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു/ കെട്ടിട നികുതി / ടെന്‍ഡര്‍/e ലേലം /ലേലം /ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പുറകുവശം, അടൂര്‍. ഫോണ്‍ : 8547632016,
04734 229998.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734256765.
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി മാര്‍ച്ച് ഒന്ന്. ഇ-മെയില്‍ :icdspkdpta@gmail.com . ഫോണ്‍:04734217010.
ടെന്‍ഡര്‍
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ പരിധിയില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 2025 മാര്‍ച്ച് ഒന്നു മുതല്‍ 2026 ഫെബ്രുവരി 28 വരെ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷനുളള വാഹന ഉടമകള്‍ /വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍ : 04734 221236. ഇ-മെയില്‍ : foodsafetyptaadoor@gmail.com
കെട്ടിട നികുതി
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ പിഴപലിശ ഒഴിവാക്കിയിട്ടുളളതിനാല്‍ പഞ്ചായത്ത് പരിധിയിലുളള കെട്ടിട ഉടമകള്‍ കെട്ടിട നികുതി ഒടുക്കു വരുത്തി ജപ്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682350229.
ഇ- ലേലം
ജില്ലാ പോലീസ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ തടി ഫര്‍ണിച്ചറുകള്‍ എംഎസ്റ്റിസി ലിമിറ്റഡ് വെബ്സൈറ്റായ www.mstcecommerce.com മുഖേന ഫെബ്രുവരി 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. ഫോണ്‍:04682222630 ഇ- മെയില്‍ – sppta.pol@kerala.gov.in
ലേലം
പത്തനംതിട്ട പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തുളള തേക്ക്, ആഞ്ഞിലി, പുളി തുടങ്ങിയ 17 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഫെബ്രുവരി 21ന് രാവിലെ 10.30ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പൊതുലേലം നടക്കും. ഫോണ്‍ : 04682222630.
ഇ- മെയില്‍ – sppta.pol@kerala.gov.in
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ടോയ്‌ലെറ്റ് നിര്‍മാണം , പ്ലംബിംഗ് , കാഷ്വാലിറ്റിയുടേത് ഉള്‍പ്പെടെയുളള മേല്‍ക്കൂര നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍ : 9497713258. ഇ- മെയില്‍ – ghpathanamthitta@gmail.com
ടെന്‍ഡര്‍
മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍. 8281999122.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍. 04734256765.
ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്
സംസ്ഥാന – ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി, തിരുവല്ല, റാന്നി, അടൂര്‍ കോടതികളിലുമാണ് നടത്തുക. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോണ്‍ – 0468 2220141.
കെട്ടിടനികുതി ക്യാമ്പ്
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് മൂന്ന് വരെ വിവിധ ക്യാമ്പുകളില്‍ കെട്ടിടനികുതി സ്വീകരിക്കും. വാര്‍ഡ്, തീയതി,സമയം, സ്ഥലം എന്ന ക്രമത്തില്‍
വാര്‍ഡ് ഒന്ന,് ഫെബ്രുവരി 18, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, സബ്സെന്റര്‍ പിഎച്ച്സി നരിയാപുരം.
രണ്ട്, 21, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വള്ളത്തോള്‍ വായനശാല കൈപ്പട്ടൂര്‍, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ ഇടയാണത്തുഭാഗം
മൂന്ന്, 17, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, ജിഎല്‍പിഎസ് കൈപ്പട്ടൂര്‍
നാല്, 20, രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് വരെ, 90-ാം നമ്പര്‍ അങ്കണവാടി മായാലില്‍
അഞ്ച്, 24 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ,
ഏഴ്,19, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വാഴമുട്ടം കമ്യൂണിറ്റി ഹാള്‍, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ അമ്പൂസ് സ്റ്റോഴ്സ് പുളിനില്‍ക്കുന്നതില്‍
എട്ട്, 22, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, കിടങ്ങേത്ത് സൊസൈറ്റി ശാഖ
ഒമ്പത്, 27, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കൊച്ചാലുംമൂട് ജംഗ്ഷന്‍, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ, പട്ടികജാതി സഹകരണസംഘം ഓഫീസ്
10, 28, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, 105-ാം നമ്പര്‍ അങ്കണവാടി
11, മാര്‍ച്ച് മൂന്ന്, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, ചീരുവേലില്‍ വീട് വിളയില്‍പടി ജംഗ്ഷന്‍
12, രണ്ട്, രാവിലെ 11 മുതല്‍ വൈകിട്ട് ഒന്ന് വരെ, റേഷന്‍കട കടമുക്ക് ,ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ കാഞ്ഞിരവിള വായനശാല
14, ഫെബ്രുവരി 25, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, 84-ാം നമ്പര്‍ അങ്കണവാടി വയലാവടക്ക്
15, മാര്‍ച്ച് ഒന്ന്, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, കൊച്ചുപ്ലാവിളയില്‍ നരിയപുരം കുരിശിന് സമീപം
ഫോണ്‍ : 04682350229.



