News

ഓപ്പറേഷൻ സ്ട്രാപ്പ് ടു സെക്യൂർ’ -ഹെൽമെറ്റ്‌ ശരിയായി ഉപയോഗിക്കൂ- പോലീസിന്റെ പ്രത്യേകഡ്രൈവ്

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ ജിയുടെ നിർദ്ദേശപ്രകാരം, പൊതുജനങ്ങൾക്ക് ശരിയായ നിലയിൽ ഹെൽമെറ്റ്‌ ഉപയോഗിക്കുന്നതിനെപ്പറ്റി ബോധവൽക്കരണം നൽകുന്നത് ഉദ്ദേശിച്ച് പോലീസിന്റെ പ്രത്യേകഡ്രൈവ് ആരംഭിച്ചു. തെറ്റായ ഹെൽമറ്റ് ഉപയോഗം മൂലം ഉണ്ടാകുന്ന ഇരുചക്ര വാഹനാപകട മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്നുമുതൽ 26 വരെ ഒരാഴ്ച നീളുന്ന പ്രത്യേകപരിപാടി ജില്ലയിൽ നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ‘ഓപ്പറേഷൻ സ്ട്രാപ്പ് ടു സെക്യൂർ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.റോഡപകടമരണങ്ങളും പരിക്കുകളും തടയുന്നതിനും പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുമായി ഇന്ന് പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ് ഐ അജി സാമുവലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്രീഡ്രലിൽ ഫാദർ ലിന്റോയുടെ സാന്നിധ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യാത്രക്കാർ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നതിനെക്കുറിച്ചു സിപിഒ സാബു നാരായണൻ ക്ലാസ് നയിച്ചു . എ എസ് ഐമാരായ സുനിൽ , മോഹനൻ പിള്ള തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
ബോധവൽക്കരണപരിപാടി ഇന്നുമുതൽ ഒരാഴ്ച്ച ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ നടത്താൻ നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിലിനാണ് മൃൽനോട്ട ചുമതല.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page