
ഗതാഗത നിയന്ത്രണം/സ്കോള്‍ കേരള പ്രവേശനം/തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം/ടെന്‍ഡര്‍/ലേലം 24ന്/വായ്പ പദ്ധതികള്‍ക്ക് അപേക്ഷിക്കാം/മത്സ്യകുഞ്ഞ് വിതരണം/ടെന്‍ഡര്‍
ഗതാഗത നിയന്ത്രണം
കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് കൂനങ്കരയില്‍ നിന്ന് തോണികടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്മടത്തുംമൂഴി- പൂവത്തുംമൂട്- അറക്കമണ്‍ ജംഗ്ഷനിലൂടെ തിരിഞ്ഞുപോകണമെന്ന് ളാഹ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
സ്കോള്‍ കേരള പ്രവേശനം
സ്കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളില്‍ ഇക്കണോമിക്സ് ഒരു വിഷയമായിട്ടെടുത്ത് പഠിക്കുന്ന ഒന്നാവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0471 2342950, 2342369, www.scolekerala.org
തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് , ക്ലൗഡ് കമ്പ്യൂട്ടിംഗ്, സിസിടിവി, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 9526229998.
ടെന്‍ഡര്‍
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടര്‍ വിതരണം നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 24. ഫോണ്‍ : 8593962467.
ലേലം 24ന്
അടൂര്‍ കോടതി സമുച്ചയത്തിലെ അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുളള പരസ്യലേലം ഒക്ടോബര്‍ 24ന് രാവിലെ 11.30ന് അടൂര്‍ മുന്‍സിഫ് കോടതി പരിസരത്ത് നടക്കും. ഫോണ്‍: 8086395139. ഇ-മെയില്‍ : pwdblsdnadr@gmail.com
വായ്പ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ , വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം വായ്പ പദ്ധതികളിലേക്കാണ് അപേക്ഷിക്കാവുന്നത്. പലിശ നിരക്ക് 6-9 ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം.
കുടുംബശ്രീ സി.ഡി.എസിന്റെ മൈക്രോ ക്രെഡിറ്റ് പദ്ധതി (ലഘു വായ്പ) പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 5 -6 ശതമാനം. ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2226111, 2272111.
മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ ഒക്ടോബര്‍ 18 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വളര്‍ത്ത് മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും വിതരണം ചെയ്യും. ഫോണ്‍ : 9846604473, 0468 2214589.
ടെന്‍ഡർ
പത്തനംതിട്ട മുനിസിപ്പാലിറ്റി, ജനറല്‍ ആശുപത്രിയും ചേര്‍ന്ന് നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ആശ വര്‍ക്കര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിന് ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 9497713



