
അഖില കേരള ഇൻ്റർ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ് നിർവ്വഹിച്ചു
മൂന്നാമത് അഖില കേരള ഇൻ്റർ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ് കിക്കോഫ് ചെയ്ത് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ജേക്കബ്ബ് കെ സി അധ്യക്ഷനായി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് . രജനി പ്രദീപ് ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ .ബിനോയ് കെ എബ്രഹാം സ്വാഗതവും .സ്മിജു ജേക്കബ്ബ് നന്ദിയും രേഖപ്പെടുത്തി. സെവൻസീസ് ഇൻ്റർനാഷണൽ സ്പോൺസർ ചെയ്ത എം.എസ് സ്കൂൾ ടീമിൻ്റെ ജേഴ്സി പ്രകാശന കർമ്മം സെവൻസീസ് ഇൻ്റർനാഷണൽ മാനേജിങ് ഡയറക്ടർ . അനിൽകുമാർ എ. എസ്.സ്കൂൾ മാനേജർക്കും ഹെഡ്മാസ്റ്റർക്കും നൽകി നിർവ്വഹിച്ചു.
ഉദ്ഘാടന മത്സരത്തിൽ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ (പത്തനംതിട്ട) സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ പത്തനാപുരത്തിനെതിരെ (കൊല്ലം) വിജയിച്ച് ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
രണ്ടാം മത്സരത്തിൽ എസ്.വി.ഹയർ സെക്കൻഡറി സ്കൂൾ ക്ലാപ്പന (കൊല്ലം) മാർത്തോമ്മ ഹൈസ്കൂൾ കുറിയന്നൂരിനെതിരെ (പത്തനംതിട്ട) വിജയിച്ച് ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
മൂന്നാം മത്സരത്തിൽ എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ റാന്നി (പത്തനംതിട്ട) എസ്.വി.ജി.വി.ഹയർ സെക്കൻഡറി സ്കൂൾ കിടങ്ങന്നൂരിനെതിരെ (പത്തനംതിട്ട) വിജയിച്ച് ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
അദ്വൈത് എസ് (സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ), ഗിരിധർ എം.(എസ്.വി.ഹയർ സെക്കൻഡറി സ്കൂൾ ക്ലാപ്പന),അബിനേഷ് ജി രാജു (എം.എസ്.എച്ച്.എസ്.എസ് റാന്നി) എന്നിവർ മാൻ ഓഫ് ദി മാച്ച് ട്രോഫികൾക്ക് അർഹരായി



