
News
മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 2 മുതൽ 6 വരെ ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും
മല്ലപ്പള്ളി ഉപജില്ലയിലെ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം ചെങ്ങരൂർ സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘ രൂപീകരണം. ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ മനു ഭായി മോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മല്ലപ്പള്ളി എ ഇ ഓ ജേക്കബ് സത്യൻ വിഷയ അവതരണം നടത്തി.ഗ്രാമപഞ്ചായത്ത് മെമ്പർ ലൈസാമ്മ സോമർ,സ്കൂൾ പ്രിൻസിപ്പൽ ആനി വർക്കി, സ്കൂൾ എച്ച്. എം.സിസ്റ്റർ ലീമാ റോസ്, മല്ലപ്പള്ളി ബിപിസി ജാസ്മിൻ, വർഗീസ് ജോസഫ് ,ടി. എച്ച്. ഹാഷിം,രാജൻ.കെ.കെ,ബിനു ഇട്ടി എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിനായി കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ ജനറൽ കൺവീനറായും വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായി ഗ്രാമ പഞ്ചായത്ത് മെമ്പർമാരും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 2ന് രചന മത്സരങ്ങളും 4,5,6 തീയതികളിൽ കലാ മത്സരങ്ങളും നടക്കും



