
News
മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു
റാന്നി പഴവങ്ങാടി മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു .അഡ്വ.പ്രമോദ്നാരായൺ എംഎൽഎ അധ്യക്ഷനായി.
1.57 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മനോജ്, പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് മന്ദമരുതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനു വയറം മരുതി, സ്വാഗതസംഘം കൺവീനർ വി കെ സണ്ണി, പ്രസാദ് എൻ ഭാസ്കരൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, മെഡിക്കൽ ഓഫീസർ രേഷ്മ കെ കണ്ണൻ, മോനായി പുന്നൂസ്,അനി സുരേഷ്, ബിനിറ്റ് മാത്യു എന്നിവർ സംസാരിച്ചു



