News

ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം അടൂരിൽ നടന്നു

പത്തനംതിട്ട :ഭാരതീയ വ്യാപാരി വ്യവസായി സംഘം പത്തനംതിട്ട ജില്ലാ സമ്മേളനം അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടന്നു.തുടർന്ന് നടന്ന തിരെഞ്ഞെടുപ്പിൽ,ജില്ലാ പ്രസിഡണ്ട്, സതീഷ് ലാലു പി ബി (അടൂർ) , ജില്ലാ ജനറൽ സെക്രട്ടറി, രാജേഷ് കുമാർ ജി (പുല്ലാട്) , ജില്ലാ ട്രഷറർ രജനീഷ് ശങ്കർ എൻ എന്നിവരെ തിരഞ്ഞെടുത്തു .
ജില്ലാ പ്രസിഡന്റ് പ്രമോദ് കുമാർ എസ് ൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം രാഷ്ട്രീയ സ്വയംസേവക് സംഘം ശബരിഗിരി വിഭാഗ് സംഘചാലക് സി പി മോഹനചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സതീഷ് കുമാർ പി ബി സ്വാഗതം ആശംസിക്കുകയും, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കുമാർ ജി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ബി.വി.വി.എസ്. സംസ്ഥാന സമിതി അംഗം ജി വെങ്കിട്ടരാമൻ മുഖ്യ പ്രഭാഷണം നടത്തി,സംസ്ഥാന സെക്രട്ടറി അഡ്വ വേണുഗോപാൽ സംഘം അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടപ്പിലാക്കുന്ന കുടുംബഭദ്രത പദ്ധതിയായ കുടുംബമിത്ര പദ്ധതിയെ കുറിച്ച് ക്ലാസെടുത്തു.രാഷ്ട്രീയ സ്വയംസേവക് സംഘം ശബരിഗിരി വിഭാഗ് സംഘചാലക് സി പി മോഹനചന്ദ്രൻ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലാ സമിതി ഭാരവാഹികളായി,രക്ഷാധികാരി ,രാധാകൃഷ്ണൻ നായർ എസ്,പ്രസിഡന്റ്,സതീഷ് ലാലു പി ബി.വൈസ് പ്രസിഡന്റ്,അഡ്വ: പി ആർ രാജു,അജിത് കുമാർ ആർ.രമേശ് ബി,ചന്ദ്രലേഖ കെ ആർ ജനറൽ സെക്രട്ടറി, രാജേഷ് കുമാർ ജി.സെക്രട്ടറി,രാമചന്ദ്രൻ നായർ എ കെ.ചന്ദ്രദത്തൻ നായർ എം എസ്, മിനിമോൾ ,ട്രഷറർ,രജനീഷ് ശങ്കർ എൻ ,ജില്ലാ വൈസ് പ്രസിഡന്റ്,രാധാകൃഷ്ണൻ നായർ എസ് എന്നിവർആശംസ പ്രസംഗം നടത്തി . തുടർന്ന് എസ്.എൽ.സി.,പ്ലടുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകി . ജില്ലാ സെക്രട്ടറി എ കെ രാമചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page