News

വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം/അപേക്ഷിക്കാം/പ്രവേശനം/സ്‌പോട്ട് അഡ്മിഷന്‍/റേഷന്‍ കാര്‍ഡ് തരംമാറ്റം: തീയതി നീട്ടി/റിസോഴ്‌സ് പേഴ്‌സണ്‍: അപേക്ഷിക്കാം/

വായനാദിന- വായന പക്ഷാചരണം:
വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം

വായനാദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജില്‍ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും.
വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ  ഫോണ്‍ നമ്പര്‍ എന്നിവ സഹിതം  ആസ്വാദനക്കുറിപ്പ് 2025 ജൂണ്‍ 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 0468 2222657

പ്രവേശനം

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സിസിടിവി കോഴ്‌സുകളുടെ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വിലാസം:  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍  ഇ പാസ്, ഗവ. ഹോസ്പിറ്റലിന് സമീപം, അടൂര്‍. ഫോണ്‍:  9526229998

ഓണ്‍ലൈന്‍ കള്ള് ഷാപ്പ് വില്‍പന

ജില്ലയില്‍ 2025-26 വര്‍ഷ കാലയളവില്‍ വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ 50% റെന്റല്‍ തുകയ്ക്കുളള ഓണ്‍ലൈന്‍ വില്‍പന ജൂണ്‍ 20ന് നടക്കും. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന്, മൂന്ന്, നാല് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ വില്‍പനയാണ് നടത്തുന്നത്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 17, 18 നും സ്വീകരിക്കും. പത്തനംതിട്ട എക്‌സൈസ് ഡിവിഷനിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും വിവരം ലഭ്യമാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873

സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കൊളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ജൂണ്‍ 20 ന് സ്‌പോട് അഡ്മിഷന്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. ഓണ്‍ലൈനായോ നേരിട്ടോ ജൂണ്‍ 19 വരെ അപേക്ഷിക്കാം.
പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സ്‌പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ. വെബ്‌സൈറ്റ്: www.polyadmission.org/let ഫോണ്‍: 0469 2650228

ബോധവല്‍കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോന്നി സര്‍ക്കാര്‍ എച്ച്എസ്എസില്‍  
സംഘടിപ്പിച്ച ലഹരി വിരുധ ബോധവല്‍കരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാര്‍ നിര്‍വഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പും മലയാലപ്പുഴ നവജീവ കേന്ദ്രവുമാണ് പരിപാടി സംഘടിപ്പിച്ചത്. നവജീവകേന്ദ്രം ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. റജി യോഹന്നാന്‍ ക്ലാസ് നയിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, പിടിഎ പ്രസിഡന്റ് അഡ്വ. പേരൂര്‍ സുനില്‍, അധ്യാപകന്‍ പി സജീവ് എന്നിവര്‍ പങ്കെടുത്തു.

റേഷന്‍ കാര്‍ഡ് തരംമാറ്റം: തീയതി നീട്ടി

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) (പിങ്ക്) തരംമാറ്റുന്നതിനുളള അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയോ പൊതുവിതരണ വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ശുചിത്വ മിഷനില്‍ റിസോഴ്‌സ് പേഴ്‌സണ്‍:
അപേക്ഷിക്കാം

ജില്ലാ ശുചിത്വ മിഷനില്‍ പ്രതിദിന വേതനാടിസ്ഥാനത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ (ആര്‍ പി ) നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ബിസിഎ/എംസിഎ/ ബിടെക് /എംടെക് സിവില്‍/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ എഞ്ചിനീയറിംഗ് ഒരു വിഷയമായി പഠിച്ച ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുളള സര്‍വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല.
വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും (ബയോഡേറ്റയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും ഉണ്ടായിരിക്കണം) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപമുളള ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ജൂണ്‍ 25 ന് വൈകിട്ട് നാലിന് മുമ്പ് സമര്‍പ്പിക്കണം.
വിലാസം: ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍ , ആശുപത്രി ജംഗ്ഷന് സമീപം, പത്തനംതിട്ട- 689645. അപേക്ഷ അയക്കുന്ന കവറില്‍ ‘റിസോഴ്സ് പേഴ്‌സണ്‍ നിയമനത്തിന് വേണ്ടിയുളള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 8281900958.

അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോന്നി കൊളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബിഎസ് സി (ഓണേഴ്‌സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റ സയന്‍സ് ആന്‍ഡ് അനാലിറ്റിക്‌സ്, ബികോം (ഓണേഴ്‌സ്) ലോജിസ്റ്റിക് മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, എം കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റ അനാലിറ്റിക്‌സ്) എന്നീ കേഴ്‌സുകളിലാണ് പ്രവേശനം.  വെബ്‌സൈറ്റ്: cap.mgu.ac.inwww.ihrd.ac.in ഫോണ്‍: 9446755765, 9645127298, 0468 2382280

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page