
News
റാന്നി അത്തിക്കയത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തീർത്ഥാടക സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി
റാന്നി അത്തിക്കയത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തീർത്ഥാടക സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി
രാത്രി ഏറെ വൈകിയും യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർക്ക് ഉറക്കവും ക്ഷീണവും അകറ്റുന്നതിനായിട്ടാണ് ഡിവൈഎഫ്ഐI റാന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തിക്കയത്തു നടത്തുന്നത്. കേന്ദ്രത്തിൽ നടന്ന ചടങ്ങിൽസൗജന്യ ചുക്ക് കാപ്പി വിതരണം സംസ്ഥാന കമ്മറ്റി അംഗം . ജോബി. റ്റി. ഈശോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി മിഥുൻ മോഹൻ, ബ്ലോക്ക് പ്രസിഡന്റ് അലൻ മാത്യു, ജില്ലാ കമ്മറ്റി അംഗം അമൽ എബ്രഹാം, സി പി ഐ(എം)ഏരിയ കമ്മറ്റി അംഗം മോഹൻ രാജ് ജേക്കബ്, ലോക്കൽ സെക്രട്ടറി എസ്.ആർ.സന്തോഷ് കുമാർ, ഷിബിൻ രാജ്, മനോജ് എന്നിവർ പങ്കെടുത്തു…



