
നൂലിഴകള്‍ തുന്നിചേര്‍ത്ത് കുടയുമായി സന്ദര്‍ശകര്‍ക്ക് പുതുഅനുഭവം നല്കി പൊതുവിദ്യാഭ്യാസ വകുപ്പ്
ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ തല്‍സമയം കുട നിര്‍മിക്കാനുള്ള പരിശീലനം സൗജന്യമായൊരുക്കി വകുപ്പിന്റെ സ്റ്റാള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനമാര്‍ഗമെന്ന നിലയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചവരാണ് കുട തുന്നി തണലൊരുക്കുന്നത്.
സ്റ്റാളിലെത്തിയാല്‍ കുടയും അത് നിര്‍മിക്കാനുള്ള കിറ്റും വാങ്ങാം. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് കുടനിര്‍മാണം. ഭിന്നശേഷിക്കാര്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍, പാര്ശ്വവല്ക്കരിക്കപ്പെട്ടവര്
ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനമാണ് വകുപ്പ് നടത്തുന്നത്. റാന്നി ബി.ആര്.സിയിലെ രക്ഷിതാക്കളും സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സും നിര്‍മിച്ച കുടകളുടെ വിപണനോദ്ഘാടനം വകുപ്പിന്റെ സ്റ്റാളില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബിജു കുര്യന് റാന്നി അങ്ങാടി മുന്‍ പഞ്ചായത്തംഗം ഷിബു സാമുവലിന് നല്കി നിര്‍വഹിച്ചു. റാന്നി ബി .പി.സി ഷാജി എ സലാം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ സജീവ് (പുല്ലാട്) ഉഷ (ആറന്മുള) പി.ആര് ബിന്ദു (വെണ്ണിക്കുളം) റാന്നി സ്പെഷ്യല്‍ എഡുക്കേറ്റര്‍മാരായ ആര് രാജശ്രീ, അഞ്ജന എന്നിവര്‍ പങ്കെടുത്തു.



