News

റാന്നിമന്ദിരം- വടശ്ശേരിക്കര റോഡിൽ സമ്പ്സ്റ്റേഷൻ പടിയിൽ മിനിപിക്കപ്പ് വാൻ വൈദ്ധ്യുത തൂണിലിടിച്ച അപകടത്തിൽ യുവാവിന് പരിക്കേറ്റു.

റാന്നിമന്ദിരം- വടശ്ശേരിക്കര റോഡിൽ സമ്പ്സ്റ്റേഷൻ പടിയിൽ മിനിപിക്കപ്പ് വാൻ വൈദ്ധ്യുത തൂണിലിടിച്ച അപകടത്തിൽ യുവാവിന് പരിക്കേറ്റു.അങ്ങാടി ഉന്നക്കാവ് പള്ളിനാടിയിൽ ടിൻ്റുമോൻ( 37) ന് കാലിന് ഗുരുതരമായി പരിക്കേറ്റതതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ടിൻ്റുമോൻ്റെ കാൽ വാഹനത്തിൽകുടുങ്ങിയതിനെ തുടർന്ന് റാന്നിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ വെട്ടി പൊളിച്ച് ആണ് ടിൻ്റുവിനെ പുറത്തെടുത്തത്.റാന്നിയിൽ നിന്നും വടശ്ശേരിക്കര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നുശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മന്ദിരം – വടശ്ശേരിക്കര റോഡിൽ കെ.എസ്.ഇ.ബി. സമ്പ്സ്റ്റേഷനു മുമ്പിൽ നീയന്ത്രണം വിട്ട് അപകടം ഉണ്ടായത്. ഫയർഫോഴ്‌സിനെ കൂടാതെ റാന്നി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനവും, ഗതാഗത ക്രമീകരണവും ചെയ്തു.വാഹനത്തിൽ പരിക്കേറ്റാളിനെ കൂടാതെ ഡ്രൈവറും മറ്റൊരാളും ഉണ്ടായിരുന്നങ്കിലും ആർക്കും പരിക്കില്ലന്നാണ് പറയുന്നത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page