
News
ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടന്നു
തണ്ണിത്തോട് തേക്കുതോട് സെൻട്രൽ എസ് എൻ ഡി പി ഹാളിൽ ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടന്നു. തണ്ണിത്തോട് പോലീസ് ഇൻസ്പെക്ടർ വി കെ വിജയരാഘവൻ ക്ലാസ്സ് ഉത്ഘാടനം ചെയ്തു. ഇന്ന് രാവിലെ 9 ന് ആരംഭിച്ച പരിപാടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറും വിമുക്തി ജില്ലാ മെന്ററുമായ ഹരീഷ് കുമാർ ക്ലാസ്സ് നയിച്ചു. എസ് എൻ ഡി പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബി മുരളീധരൻ അധ്യക്ഷനായി.ശാഖാ സെക്രട്ടറി കെ ആർ രമണൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സി എൽ ബിജു കൃതജ്ഞതയും പറഞ്ഞു. ക്ലാസിൽ നൂറ്റമ്പതോളം പേർ പങ്കെടുത്തു.



