
News
അയിരൂർ കാഞ്ഞിറ്റുകര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
റാന്നി:കാഞ്ഞീറ്റുകര
ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് തെങ്ങും തൈ നട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ എ.എസ്. രാമചന്ദ്രന്‍ ക്ഷേത്രവളപ്പില്‍ തെങ്ങുതൈ നട്ടു. ചടങ്ങില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം. അയ്യപ്പന്‍കുട്ടി അധ്യക്ഷനായിരുന്നു. സെക്രട്ടറി എം. കെ. ചന്ദ്രബോസ്, ഉപദേശക സമിതി അംഗങ്ങളായ പി. കെ. രാജപ്പന്‍, പി.എന്‍. സോമന്‍, കെ. രാമചന്ദ്രന്‍, മേല്‍ശാന്തി ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.



