
News
വെച്ചൂച്ചിറയിൽ പുതുതായി ആരംഭിച്ച മാവേലി സ്റ്റോർ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു
50 ലക്ഷത്തിലധികം കുടുംബങ്ങൾ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വെച്ചൂച്ചിറയിൽ പുതുതായി ആരംഭിച്ച മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻറ് എസ് രമാദേവി ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ഫിലിപ്പ്, പഞ്ചായത്ത് മെമ്പർമാരായ ജോൺ മാത്യു, സിറിയക്ക് തോമസ്, സപ്ലൈകോ റീജിയണൽ മാനേജർ പി എസ് പ്രീത, സജി കൊട്ടാരം, സജിമോൻ കടയിനിക്കാട്, ബാബു അന്ത്യാകുളം, രാജുഗോപാൽ, പ്രശാന്ത് മോളിക്കൽ, ആൻ്റച്ചൻ ഇലവുങ്കൽ, എം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു



