
വിദേശത്തജോലിനേടിയെടുക്കുവാൻ പഠിക്കേണ്ട കോഴ്സുകൾ അറിയുവാൻ മെഗാ എഡ്യു കാര്‍ണിവൽ റാന്നിയിൽ
ആധുനിക തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിപ്പിച്ചുവരുന്ന സെന്റ് ആന്റണീസ് കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി മെഗാ എഡ്യു കാര്‍ണിവൽ ഒക്ടോബർ 11 ന് ഉച്ചകഴിഞ്ഞ് 2:30 മുതൽ റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററില്‍ സംഘടിപ്പിക്കുന്നു. വിനോദത്തിലൂന്നി ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് നാട്ടിൻപുറങ്ങളിൽ അവതരിപ്പിക്കുന്നതിന് വേണ്ടി എ.ഐ.സി.റ്റി.ഇ ന്യൂഡൽഹിയും യു.ജി.സി കമ്മ്യൂണിറ്റി എൻപവർമെന്റ് സ്കീമും സഹകരിച്ചാണ് ഈ മെഗാ എഡ്യു കാര്‍ണിവൽ സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ 75 ശതമാനത്തിലേറെ മാർക്ക് വാങ്ങിയ വിദ്യാർഥികളെയും ആദരിക്കുന്നു. കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന്റെ മധ്യേ ശമ്പളത്തോട് കൂടിയ വിദേശ ഇന്റേൺഷിപ്പും തുടർന്ന് വിദേശത്ത് ഉറപ്പായ ജോലിയും നൽകുന്നത് ഉൾപ്പെടെ നൂതന ഇന്റേഷിപ്പുകളും തുടർന്ന് സ്വദേശത്തും,വിദേശത്തും ജോലി നൽകുന്ന കോഴ്സുകളും പരിചയപ്പെടുത്തും. കോളേജിലെ കമ്പ്യൂട്ടർ വിഭാഗം ഒരുക്കുന്ന എ.ഐ & റോബോട്ടിക് ഫെസ്റ്റിവൽ വഴിയുള്ള പഠനം. ഫുഡ് ഫെസ്റ്റ്, ഏവിയേഷൻ വിഭാഗത്തിന്റെ പ്രദർശനം, ഫാഷൻ ഡിസൈനിംഗ് വിഭാഗം അവതരിപ്പിക്കുന്ന മെഗാ ഫാഷൻ ഷോ, മാനേജ്മെന്റ് വിഭാഗം അവതരിപ്പിക്കുന്ന കോർപ്പറേറ്റ് വാക്ക്, തുടർന്ന് മെഗാ മ്യൂസിക്കൽ ഡിജെ, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. സുപ്രസിദ്ധ മെന്റലിസ്റ്റ് റ്റിബി വര്‍ഗീസ്, വിദ്യാർത്ഥികൾ തന്നെ അവതരിപ്പിക്കുന്ന കളരി അഭ്യാസം, ഇതര മാർഷ്യൽ ആർട്സുകൾ, ഭരതനാട്യം, ഇൻസ്ട്രുമെന്റൽ മ്യൂസിക്, എന്നിവയും മെഗാ എഡ്യു കാർണിവലിന് മിഴിവേകും. സമ്മേളനത്തിൽ സ്പാഗോ ഇന്റർനാഷണൽ സി.ഇ.ഓ.ബെന്നി തോമസ് പുതുപ്പറമ്പിൽ, രാജു എബ്രഹാം എക്സ്. എം.എൽ.എ, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനനാന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി , മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി ബി സതീഷ് കുമാർ, ഓക്സിജൻ ഗ്രൂപ്പ് ഫൗണ്ടർ & സി.ഇ.ഓ. ഷിജോ കെ തോമസ്, അജയ് ഹാച്ചറീസ് സി ഇ .ഓ പി വി ജയന് എന്നിവർ വിശിഷ്ടാതിഥികളെയും പങ്കെടുക്കുന്നു



