
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്/തയ്യല്‍ പരിശീലനം/റാങ്ക് പട്ടിക റദ്ദായി/ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാം/ആറാം ക്ലാസ് നവോദയ പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്
ക്ലിന്റ് സ്മാരക ജില്ലാതല ബാലചിത്രരചനാ മത്സരം ജനുവരിയിലേക്ക് മാറ്റി
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ ജനുവരിയിലേക്ക് മാറ്റിയതായി ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ : 8547716844, 9645374919.
ആറാം ക്ലാസ് നവോദയ പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഡിസംബര്‍ 13 ന് നടക്കും. navodaya.gov.in/ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് കാര്‍ഡുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10ന് മുമ്പ് എത്തണം. ഫോണ്‍ : 04735 294263, 9591196535.
ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര് സി കമ്മ്യൂണിറ്റി കോളജില്‍ 2026 ജനുവരി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാമിന് tthps://apps.rccc.in/regtsier ലിങ്കിലൂടെ അപേക്ഷിക്കാം. യോഗ്യത ബിരുദം. അവസാന തീയതി ഡിംസബര്‍ 31.
പഠനകേന്ദ്രം : തരംഗം മിഷന് ആക്ഷന്‍ സെന്റര്‍, ചെങ്ങന്നൂര്‍ -മാവേലിക്കര ഡയോസിസ്, ആറാട്ടുപുഴ പി.ഒ, ചെങ്ങന്നൂര്‍. ഫോണ്‍ : 0479 2456667, 9446192931.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ യൂ. പി. സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (കാറ്റഗറി നമ്പര്‍. 517/19) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി തയ്യല്‍ പരിശീലനം ആരംഭിച്ചു. പ്രായം 18-50. ആധാര്‍, റേഷന്‍കാര്‍ഡുകള്‍, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവയുമായി ഡിസംബര്‍ 11 ന് ഓഫീസില്‍ എത്തണം . ഫോണ്‍ : 04682992293, 04682270243
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത എസ് എസ് എല്‍ സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314 .



