News

ഓവര്‍സിയര്‍ നിയമനം/ലൈഫ് സര്‍ട്ടിഫിക്കറ്റ്/റീ ടെന്‍ഡര്‍/നഴ്സിങ് അസിസ്റ്റന്റ്/ക്വട്ടേഷന്‍/ദര്‍ഘാസ്/സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വായ്പ/വിമുക്തഭടന്മാര്‍ക്ക് അവസരം

ഓവര്‍സിയര്‍ നിയമനം/ലൈഫ് സര്‍ട്ടിഫിക്കറ്റ്/റീ ടെന്‍ഡര്‍/നഴ്സിങ് അസിസ്റ്റന്റ്/ക്വട്ടേഷന്‍/ദര്‍ഘാസ്/സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വായ്പ/വിമുക്തഭടന്മാര്‍ക്ക് അവസര

ഗതാഗത നിരോധനം
 
റോഡുപണി നടക്കുന്നതിനാല്‍ ഏറത്ത് -വയല റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. അടൂര്‍ ഏനാത്ത് എംസി റോഡില്‍ നിന്നും ഏഴംകുളം -ഏനാത്ത്  റോഡ് വയല ജംഗ്ഷനില്‍ എത്തേണ്ടവര്‍ കിളിവയല്‍ ജംഗ്ഷനില്‍ നിന്ന് മുട്ടേകാട് പടിവഴി കാവനാല്‍പടി ജംഗ്ഷനിലും ഏഴംകുളം – ഏനാത്ത് റോഡില്‍ വയലായില്‍ നിന്ന് അടൂര്‍-ഏനാത്ത് എംസി റോഡില്‍ എത്തേണ്ടവര്‍ വയല പെട്രോള്‍ പമ്പിന് സമീപം കാവനാല്‍പടി ജംഗ്ഷനില്‍ നിന്ന് മുട്ടേകാട് പടി വഴി കിളിവയല്‍ ജംഗ്ഷനിലും എത്തണം.

നഴ്സിങ് അസിസ്റ്റന്റ്

അസാപ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18- 40.  അവസാന തീയതി നവംബര്‍ ഏഴ്. ഫോണ്‍ :9495999688, 9496085912

വിമുക്തഭടന്മാര്‍ക്ക് അവസരം

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2026 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെ ഒഴിവ് വരുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകള്‍ എന്നിവയിലേക്ക് സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പറേഷന്‍ (കെക്‌സ്‌കോണ്‍) രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാന്‍മാര്‍ക്കും ആശ്രിതര്‍ക്കും അപേക്ഷിക്കാം.  WWW.KEXCON.IN ലൂടെ ഡിസംബര്‍ 10 വൈകിട്ട്  അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെക്‌സ്‌കോണ്‍, ടി സി 25/838, വിമല്‍ മന്ദിര്‍, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി.ഒ, തിരുവനന്തപുരം, 695 014  വിലാസത്തിലോ 0471-2320771  ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വായ്പ

ജില്ലയിലെ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ നല്‍കുന്ന വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. ആറുവര്‍ഷം സര്‍വീസ് കാലാവധി ബാക്കിയുള്ളവര്‍ക്ക്  ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി നാല് ലക്ഷം രൂപ വരെ 10 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഫോണ്‍ : 9400068503. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം പോസ്റ്റ് ഓഫീസിന് സമീപം അഞ്ജലി ബില്‍ഡിംഗ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ദര്‍ഘാസ്

കോഴഞ്ചേരി ജില്ലാ ആശുപത്രി കെട്ടിട മേല്‍ക്കൂര അറ്റകുറ്റപണി ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി  ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2214108.

ക്വട്ടേഷന്‍

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പന്തളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘സുധീരം’ സ്വയം പ്രതിരോധ പരിശീലനത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള പരിശീലകരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ നാല് വൈകിട്ട് മൂന്നിന് മുമ്പ് പന്തളം -2, ശിശു വികസന പദ്ധതി ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 04734 292620.  

റീ ടെന്‍ഡര്‍

മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 9744987307

ലൈഫ് സര്‍ട്ടിഫിക്കറ്റ്

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍െൈ കപ്പറ്റുന്ന ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും  പെന്‍ഷന്‍ ബുക്ക്/ കാര്‍ഡ് ,  ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കണം. വിലാസം: ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് , താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ആശുപത്രിക്ക് സമീപം, പത്തനംതിട്ട – 689 645.

ഓവര്‍സിയര്‍ നിയമനം

പ്രമാടം ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിക്കായി ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് / അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം   തയാറാക്കിയ അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 12 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 0468 2242215, 0468 2240175.

സ്വകാര്യവ്യക്തികള്‍ പുരയിടങ്ങളിലെ കാടുകള്‍ വെട്ടിതെളിക്കണം

വടശേരിക്കര ഗ്രാമപഞ്ചായത്ത് ഒന്നു മുതല്‍ 15 വരെയുള്ള വാര്‍ഡുകളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള സ്ഥലങ്ങളിലെ കാട്ടുചെടികളും പാഴ്ചെടികളും ഉടമകള്‍/കൈവശക്കാര്‍  അടിയന്തരമായി വെട്ടി മാറ്റണം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിയിടങ്ങള്‍ക്കും ഭീഷണിയായ സാഹചര്യത്തില്‍ സ്ഥല ഉടമകള്‍ വേണ്ടത്ര ജാഗ്രത കാണിക്കണമെന്നും സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ കേരള പഞ്ചായത്ത് രാജ് ആക്ട്  പ്രകാരം നടപടി സ്വീകരിക്കും.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page