
ജില്ലാ സബ് ജൂനിയർ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ബഥനി ആശ്രമം ഹൈസ്‌കൂളും മുളമൂട്ടിൽ സെൻട്രൽ സ്കൂളും ജേതാക്കൾ
തിരുവല്ല: പത്തനംതിട്ട ജില്ലാ സബ്
ജൂനിയർ ചാമ്പ്യൻഷിപ്പിൽ റാന്നി ചെറുകുളഞ്ഞിബഥനി ആശ്രമം ഹൈസ്‌കൂളും മുളമൂട്ടിൽ സെൻട്രൽ സ്‌കൂളും ജേതാക്കളായി.
തിരുവല്ല – പത്തനംതിട്ട ജില്ലാ ബാസ്‌കറ്റ്ബോൾ അസ്സോസിയേഷ ൻ്റെ ആഭിമുഖ്യത്തിൽ വാളഞ്ഞവട്ടം സ്റ്റെല്ല മേരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഇൻഡോർ കോർട്ടിൽ നടന്ന ചാമ്പ്യൻഷിപ് ഫൈനലിൽ പെൺകുട്ടികളിൽ,-ബഥനി ആശ്രമം ഹൈസ്‌കൂൾ ചെറുകുളഞ്ഞി എംടിഎച്ച്എസ് കുറിയന്നൂരിനെ (25-14) പോയിൻ്റിന് പരാ ജയപെടുത്തിയപ്പോൾ ആൺകുട്ടിക
ളുടെ വിഭാഗത്തിൽ കോഴഞ്ചേരി മു ളമൂട്ടിൽ സെൻട്രൽ സ്‌കൂൾ എംടിഎ ച്ച്‌എസ് കുറിയന്നൂരിനെ (27-13) പരാ ജയപ്പെടുത്തി ജേതാക്കളായി.
ചാമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളാ യി ആൺകുട്ടികളിൽ കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്‌കൂളിലെ ജോഷ്വാ മൂലനും പെൺകുട്ടികളിൽ ചെറുകുളഞ്ഞി ബഥനി ആശ്രമ സ്‌കൂളി ലെ അനന്യ അജുവും തിരഞ്ഞെടുത്തു
ആൺകുട്ടികളിൽ കുറിയന്നൂർ എം ടിഎച്ച്എസിലെ രഞ്ജിത്തും പെൺ കുട്ടികളിൽ എംടിഎച്ച്എസിലെ എയ്
ഞ്ചൽ ജോർജും പ്രോമിസിങ് പ്ലെയർ അവാർഡുകളും നേടി.
സിസ്റ്റർ ലിസിമോൾ ജോസഫ് പ്രി ൻസിപ്പൽ സ്റ്റെല്ല മാരിസ്, സംസ്ഥാന ബാസ്ക്കറ്റ് ബോൾ താരവും കേരള പോലീസിന്റെ അസി. കോച്ചുമായ അ നു മോഹൻദാസ് എന്നിവർ ചേർന്ന് സമ്മാനങ്ങളും അവാർഡുകളും വിത രണം ചെയ്തു.
തൊടുപുഴ ശാന്തൽ ജ്യോതി പബ്ലി ക് സ്‌കൂളിൽ നടക്കുന്ന 49-ാമത് സം സ്ഥാന സബ് ജൂനിയർ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീ മിനെയും പ്രഖ്യാപിച്ചു.



