
News
എക്സ് സർവീസസ് ലീഗ് ചെറുകോൽ യൂണിറ്റ് ആസ്ഥാന മന്ദിരം ഉദ്ഘടനവും, റിപ്പബ്ലിക് ദിനാഘോഷവും നടത്തി
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെറുകോൽ യൂണിറ്റ് ആസ്ഥാന മന്ദിരം ഉദ്ഘടനവും, റിപ്പബ്ലിക് ദിനാഘോഷവും നടത്തി
ചെറുകോൽ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെറുകോൽ യൂണിറ്റ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മവും, റിപ്പബ്ലിക് ദിനാഘോഷവും താലൂക്ക് സെക്രട്ടറി ഡി. ബിജു നിർവഹിച്ചു. യൂണിറ്റ് രക്ഷാധികാരി എം.കെ. പുരുഷോത്തമൻ നായർ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് റ്റി.ജി. ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി പി.എസ്. മധുകുമാർ, സി.കെ. ശശിധരൻ നായർ, എം.റ്റി. വർഗീസ്, എൻ.ജി. ഗോപിനാഥൻ നായർ, മഹിളാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ശ്രീജയ, സെക്രട്ടറി രാജി വിശ്വജിത്ത് എന്നിവർ പ്രസംഗിച്ചു



