
പത്തനംതിട്ട ജില്ല/സർക്കാർ അറിയിപ്പുകൾ/വാർത്തകൾ
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സിറ്റിംഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്നു.
കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു.
അയല്‍വാസിയുടെ സെപ്ടിക്, വേസ്റ്റ് ടാങ്കുകളില്‍ നിന്നുള്ള മലിനജലം കിണറില്‍ കലര്‍ന്നെന്ന കോട്ടാങ്ങല്‍ സ്വദേശിയുടെ ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി.
ചെങ്ങന്നൂര്‍-ആറന്മുള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ആറന്മുളയ്ക്കുള്ള അവസാന ട്രിപ്പ് സ്ഥിരമായി മുടക്കുന്നതില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട വെട്ടൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ നടപടികള്‍ സ്വീകരിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്‍.ടി.ഒ യോട് ആവശ്യപ്പെട്ടു.
ഉല്‍പാദന മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി പദ്ധതി നടപ്പാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍
ഉല്‍പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കിവേണം പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ധന്യാ ദേവി, എ .വിപിന്‍ കുമാര്‍, കുഞ്ഞന്നാമ്മകുഞ്ഞ്, അഡ്വ. ആര്‍. ബി. രാജീവ് കുമാര്‍, പുഷ്പലത, അഡ്വ : സി. പ്രകാശ്, സേതു ലഷ്മി , സൂര്യകലാ ദേവി, ജയ,രേവമ്മ വിജയന്‍, ജിതേഷ് കുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, എ. വിജയന്‍ നായര്‍, എ.ജി. ശ്രീകുമാര്‍, രതീദേവി, അഞ്ജന ബിനുകുമാര്‍, പി.എസ്. രാജു, കെ.കെ.അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം വാര്‍ഷികാഘോഷം നടത്തി
ചെന്നീര്‍ക്കരകേന്ദ്രീയവിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം ജില്ലാ കല്കടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷം സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും കലാകായിക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും കലക്ടര്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ പിഎല്‍ ബിന്ദുലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ പി കെ ലതാകുമാരി വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
ആണ്‍കുട്ടികള്‍ക്കായുള്ള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും വകുപ്പിനു കീഴിലുള്ള മറ്റ് എം.ആര്‍.എസുകളിലേക്കും അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കൂടാത്തതും 2024-25 അധ്യയന വര്‍ഷം നാലാംക്ലാസ്സില്‍ പഠിക്കുന്നതുമായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന. പ്രവേശനപരീക്ഷയില്‍ പട്ടിക ജാതി, മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ആനുപാതികമായി പ്രവേശനം നല്‍കും. അപേക്ഷയ്‌ക്കൊപ്പം കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, പഠിക്കുന്ന ക്ലാസ് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍, ഫോട്ടോ ഉള്‍പ്പെടുത്തണം. അപേക്ഷാഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും www.stmrs.in വെബ്‌സൈറ്റിലൂടെ ലഭിക്കും. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി / ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, റാന്നി എന്നീ വിലാസത്തില്‍ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍: 04735 227703,04735 221044.
എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് കളമശേരി കീഡ് കാമ്പസില്‍് സംഘടിപ്പിക്കുന്നു. ജനുവരി 22 മുതല്‍ 24 വരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 9188922785.



