
റാന്നി ഐത്തലയിലും ചെറുകുളഞ്ഞിയിലും മഴക്കോപ്പം ഉണ്ടായ കാറ്റിൽ മരം കൊമ്പ് വീണ്,വൈദ്ധ്യുത ലൈൻതർന്ന് 5 ഇടത്ത് റോഡിൽ ഗതാഗതം തടസപ്പെട്ടു
റാന്നി ഐത്തലയിലും ചെറുകുളഞ്ഞിയിലും മഴക്കോപ്പം ഉണ്ടായ കാറ്റിൽ മരം കൊമ്പ് വീണ്,വൈദ്ധ്യുത ലൈൻതകർന്ന് 5 ഇടത്ത് റോഡിൽ ഗതാഗതം തടസപ്പെട്ടു
റാന്നി-വടശ്ശേരിക്കര റോഡിൽകനത്ത മഴയോടോപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ഐത്തലയുംചെറുകുളഞ്ഞിയിലും മരം വീണു ഗതാഗത തടസവും വൈദ്ധ്യുത ലൈൻ പൊട്ടിയും നാശം നേരിട്ടു. കാറ്റ് വീശിയടിച്ച പലേടത്തും വൈദ്ധ്യുത ബന്ധം തകരാറിലായി.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മഴക്കൊപ്പം അതിശക്തമായ കാറ്റ് വീശി മരങ്ങളും കൊമ്പുകളും വീണ് വൈദ്ധ്യുത ലൈൻ പൊട്ടി റോഡിൽവീണും ഗതാഗതം തടസ്സപ്പെട്ടത്. റാന്നി ഇട്ടിയപ്പാറ ഐത്തല വടശ്ശേരിക്കര റോഡിൽ ഐത്തല വായനശാല പടിക്കു സമീപം മരം വീണ് വൈദ്ധ്യുത ലൈൻ തകരാറിലായി. ഈ റോഡിൽ ഐത്തല പാലം ജംഗഷനിൽ നിന്നും ആറ്റുതീരം വഴിയുള്ള റോഡിൽ ഏറാട്ട് കുന്ന്പടിക്ക് സമീപവും മരം ലൈനിൽ വീണ് ഗതാഗതം തടസ്സമുണ്ടായി, കൂടാതെ ഈ റോഡിൽ തന്നെ ചൊവ്വൂർക്കടവിലേക്ക് പോകും വഴി മുല്ലശ്ശേരിൽ പടിക്ക് സമീപം തേക്ക് മരം ഒടിഞ്ഞുവീണതിനെ തുടർന്ന് വൈദ്ധ്യുതലൈൻ അടക്കം വീണ് ഗതാഗതതടസം ഉണ്ടായി. കൂടാതെ വടശ്ശേരിക്കരക്ക് പോകും വഴി കിടങ്ങുമൂഴി ജം ഗഷനു സമീപവും മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.ഈ പ്രദേശങ്ങളിൽ അതിഭയങ്ക ശബ്ദത്തോടോപ്പംപെട്ടന്നുണ്ടായ കാറ്റിലും മഴയിലും പല വീടുകളുടെയും പരിസരത്ത് നിന്നിരുന്ന മരക്കൊമ്പുകൾ ഒടിഞ്ഞ് പറന്ന് വീടിൻ്റെ സമീപം വരെ എത്തിയിരുന്നു. അതിഭയങ്കര ശബ്ദത്തോടെ ഉണ്ടായ കാറ്റിൽ മരകൊമ്പ് ഒടിഞ്ഞ് പറക്കുന്നത് കണ്ട് പലരും ഭീതിയിലായി. കൂടുതൽ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലന്നാണ് നിഗമനം.വൈദ്ധ്യുതലൈനിൽ മരകൊമ്പ്,വീണപരിസരങ്ങളിൽഐത്തല മുതൽ ചെറുകുളഞ്ഞി ആറ്റുഭാഗം തുടങ്ങി എല്ലാം പ്രദേശങ്ങളിലും വൈദ്ധ്യുത ലൈൻ തകരാറിലായതിനാൽ വൈദ്ധ്യുതബന്ധം പൂർണ്ണമായും നിലച്ചവസ്ഥയിലാണ്.



