
സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ‘സവാക് ‘ റാന്നി മേഖല കമ്മിറ്റിയുടെ ഈ വർഷത്തെ വാർഷിക സമ്മേളനം ഏപ്രിൽ 26-ന്
സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ‘സവാക് ‘ റാന്നി മേഖല കമ്മിറ്റിയുടെ ഈ വർഷത്തെ വാർഷിക സമ്മേളനം ഏപ്രിൽ 26-ന് അതിവിപുലമായി നടത്താൻ തീരുമാനിച്ചു. മേഖല കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സമ്മേളനത്തോടനുബന്ധിച്ച് സിനിമ-കലാ രംഗത്തെ പ്രമുഖരെ ആദരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
സവാക് റാന്നി മേഖല പ്രസിഡന്റ് . സി.റ്റി. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കലാകാരന്മാരുടെ ക്ഷേമത്തിനും സംഘടനയുടെ വളർച്ചയ്ക്കുമായി വരുംദിവസങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
വാർഷിക സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പുതിയ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു:
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.റ്റി. പ്രസാദ്
പ്രോഗ്രാം കോർഡിനേറ്റർ പ്രഭുരാജ് ഈട്ടിക്കാലായിൽ സവാക് ജില്ലാ പ്രതിനിധി
സെക്രട്ടറി, ബിജു വി.എസ്.
ട്രഷറർ,രമണൻ റാന്നി
യോഗത്തിൽ പ്രഭുരാജ് ഈട്ടിക്കാലായിൽ, ബിജു വെള്ളാറുമല, അനിൽ കുമാർ, ശ്രീകല മന്ദിരം, ജേക്കബ് തോമസ്, രമണൻ, സുരേഷ് മന്ദിരം, അമ്മിണി രാജൻ, ബിനു വേട്ടമല, മോളി, ജോയ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.



