
News
ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന PEXA ക്രിക്കറ്റ് ലീഗ് സീസൺ വണ്ണിൻറെ ജേഴ്സി പ്രകാശനം നടന്നു
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന PEXA ക്രിക്കറ്റ് ലീഗ് സീസൺ വണ്ണിൻറെ ജേഴ്സി പ്രകാശനം നടന്നു. ഷാർജ റഹ്മാനിയ ഡി സി സ്റ്റേഡിയത്തിൽ ബി ആൻഡ് യു ഫൗണ്ടേഷൻ ചെയർമാൻ ,ഉവൈസ് ഉല്ലാസും പ്രശസ്ത എഴുത്തുകാരൻ ,ബഷീർ തിക്കോടിയും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പരിപാടിക്ക് അജ്മൽ റഷീദ് ,ഷിജു കാസിം, സാജിദ് ,നിഷാദ് ,ഫൈസൽ , അൻവർഷാ, ഫാസിൽ, റോഷൻ , ഷെഫിൻ എന്നിവർ നേതൃത്വം നൽകുകയും , രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ , സാലി മുഹമ്മദ് , പ്രസിഡൻറ് നൗഷാദ് മീരാൻ എന്നിവർ പ്രസംഗിച്ചു.



