
News
അനുസ്മരണ സമ്മേളനവും നിയമപഠന ക്ലാസും സംഘടിപ്പിച്ചു
ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റും, കേരള ബാർ കൗൺസിൽ അംഗവും ആയിരുന്ന അഡ്വ. ചെറിയാൻ ഗീവർഗ്ഗീസിൻ്റെ നാലാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ,അനുസ്മരണ സമ്മേളനവും നിയമപഠന ക്ലാസും സംഘടിപ്പിച്ചു.
അഡ്വ: നിഷാദ് തങ്കപ്പൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം അഡ്വ: ആർ. സനൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് നടന്ന നിയമപഠന ക്ലാസിൽ അഡ്വ: പ്രിയദർശൻ തമ്പി ക്ലാസ് നയിച്ചു.
അഡ്വ: എൻ.സി.പ്രെനി സ്വാഗതം പറഞ്ഞു , അഡ്വ: സിറിൾ റ്റി ഈപ്പൻ
അഡ്വ: എസ്.മനോജ്, അഡ്വ.പ്രകാശ്, അഡ്വ: ആശാ ചെറിയാൻ, അഡ്വ: ബി കെ ബിജു ,അഡ്വ. ബിജോയി വർഗ്ഗീസ് കോശി എന്നിവർ സംസാരിച്ചു



