News

ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട ജില്ലാ പോലീസ് തീർത്ഥാടക സഹായ കേന്ദ്രം നീലിമലയിൽ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട ജില്ലാ പോലീസ് ആരംഭിച്ച തീർത്ഥാടക സഹായ കേന്ദ്രം പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ . പി. വാഹിദ് ഐ.പി.എസ് പമ്പാ സന്നിധാനം പരമ്പരാഗത പാതയിലെ നീലിമല ടോപ്പിൽ ഉദ്ഘാടനം ചെയ്തു.മല കയറി ക്ഷീണിച്ചു എത്തുന്ന അയ്യപ്പഭക്തന്മാർക്ക് കുടിവെള്ളവും ഗ്ലൂക്കോസും വിതരണം ചെയ്യുന്നതോടൊപ്പം തീർത്ഥാടകർക്ക് ആവശ്യമായ അറിയിപ്പുകൾ കൂടി ഈ കേന്ദ്രം വഴി ചെയ്യുന്നുണ്ട്. സ്റ്റുഡൻസ് പോലീസ് കേഡറ്റ് അലൂമ്നി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള വോളണ്ടിയർമാരാണ് ഇന്ന് ഈ സഹായകേന്ദ്രത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത്. അപ്പാച്ചിമേട് ഭാഗത്തും സന്നിധാനം നടപ്പന്തലിലും ഈ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ്, പത്തനംതിട്ട അഡീഷണൽ എസ്.പി പി.വി.ബേബി , റാന്നി ഡിവൈഎസ്.പി ആർ ജയരാജ്, പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈഎസ്.പി അനിൽ റാവുത്തർ പമ്പ എസ് എച്ച് ഒ സി കെ മനോജ്, എസ് ഐ കിരൺ എന്നിവർ ഈ സംരംഭത്തിന് നേതൃത്വം നൽകി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page