News

പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നിഐത്തലയിൽ സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് സാം ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്.
ഇരുവരും മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.
തിങ്കൾ വൈകിട്ട് അഞ്ചു മണിയോടെയാണ് സുഹൃത്തുക്കളായ പത്തുപേർ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്. അധികം വൈകാതെ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. അപകടസാദ്ധ്യത മനസിലാക്കിയതോടെ മറ്റുള്ളവർ കരയിലെത്തുകയും നാട്ടുകാരുടെ സഹായത്തോടെ റാന്നി അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.
അപകടത്തിൽ പെട്ടവർക്ക് വേണ്ടി അഗ്നിശമന സേന യും പോലീസും സ്കൂബാ ടീം ചേർന്ന് രാത്രി 9 വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല വീണ്ടും തിരച്ചിൽ സംഘം ഇന്നലെ രാവിലെ 6 മണിക്ക് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ പോസ് മോർട്ടം നടപടികൾ പൂർത്തികരിച്ച് പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ക്രിസ് ബിജുവിൻ്റെ സംസ്കാരം വ്യാഴം 8 ന് മൈലപ്ര തിരുഹൃദയ പള്ളിയിൽ നടക്കും. മാതാവ് ലിജിയും, ക്രീസ്റ്റീന സഹോദരിയും മാണ്
ജോഷിൻ ബിനുവിൻ്റെ സംസകാരം വ്യാഴാഴ്ച നടക്കും. ,ബിന്ദു മാതാവും, ലിയാ ബിനു സഹോദരിയും മാണ്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page