News

റാന്നി വെച്ചൂച്ചിറ കുംഭിതോട്ടിൽസ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

റാന്നി വെച്ചൂച്ചിറ കുംഭിതോട്ടിൽസ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വെച്ചൂച്ചിറ മന്ദമരുതി റോഡില്‍ കുന്നത്തിന് സമീപം കുംഭിത്തോട്ടിലാണ് സംഭവം.എറണാകുളത്തു നിന്നും റാന്നി ഭാഗത്തേക്കു വന്ന ബസും ചുങ്കപ്പാറ സ്വദേശിയുടെ പാര്‍സല്‍ എത്തിക്കുന്നതരം പിക്കപ്പ് വാന്‍ വെച്ചൂച്ചിറ ഭാഗത്തേക്കും വരികയായിരുന്നു.ഇന്നു
വൈകിട്ട് അഞ്ചരയോടെ കനത്ത മഴ പെയ്യുന്നതിനിടെ ആയിരുന്നു കൂട്ടിയിടി.പിക്കപ്പ് വാന്‍ ബസിന്‍റെ മുന്നില്‍ ഇടിയുടെ ആഘാതത്തില്‍ കോര്‍ത്തു പോയതിനാല്‍ ഏറെ നേരം ഗതാഗതം ഈ റൂട്ടില്‍ മുടങ്ങി.പിന്നീട് വെച്ചൂച്ചിറ പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ ശ്രമഫലമായാണ് വാഹനങ്ങള്‍ മാറ്റിയത്.പിക്കപ്പ് വാനിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page