News

ഫാര്‍മസിസ്റ്റ് ഒഴിവ്/വാല്യുവേഷന്‍ പാനല്‍ : അപേക്ഷ ക്ഷണിച്ചു/ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു/റാങ്ക് പട്ടിക റദ്ദായി/ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ഡിപ്ലോമ

പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് സൗജന്യ പരിശീലനം

ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ഡിപ്ലോമ

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍ :  7306119753.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്‌മെന്റ്  വകുപ്പില്‍ ആയ (എസ് റ്റി വനിതകള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നം. 092/21) തസ്തികയുടെ റാങ്ക് പട്ടിക കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഫാര്‍മസിസ്റ്റ് ഒഴിവ്

വളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക ഒഴിവ്. ഡി ഫാം, ബി ഫാം, എം ഫാം ഇവയില്‍ ഏതെങ്കിലും യോഗ്യതയും  കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36. തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വളളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 വരെ അപേക്ഷ  സമര്‍പ്പിക്കാം.  അന്നേ ദിവസം രാവിലെ 11 നാണ് അഭിമുഖം. ഫോണ്‍: 9037700569.

വാല്യുവേഷന്‍ പാനല്‍ : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വായ്പാ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന  വസ്തുവിന്റെ വില നിര്‍ണയം നടത്തുന്നതിന് റവന്യൂ സര്‍വീസില്‍ നിന്ന് വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ പന്തളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 9400068503.

ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് ക്വിസ് ആദ്യ ഘട്ടം ഒക്ടോബര്‍ 15  വരെ ഓണ്‍ലൈനായി നടത്തുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവ ഭാരത്- https://mybharat.gov.in/ പോര്‍ട്ടല്‍ വഴിയാണ് ക്വിസ്. ആദ്യ 10000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. ജനുവരി 12 നു ന്യൂ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങള്‍ പങ്കുവെക്കാനും യുവാക്കള്‍ക്ക് അവസരമുണ്ട്. ഫോണ്‍: 7558892580.

.പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് സൗജന്യ പരിശീലനം

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്കായി സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് കൊല്ലം ഉമയനല്ലൂരിലുള്ള കാഡ്കോ ദക്ഷിണമേഖലാ ഓഫീസില്‍ നടക്കും. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കാഡ്‌കോയുടെ ലേബര്‍ ഡേറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്. കുറഞ്ഞ പ്രായപരിധി: 18 വയസ്. വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.
അഞ്ചു ദിവസത്തെ പരിശീലനം
വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 04742743903.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page